ലക്നൗ: ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലെ ശിശു സംരക്ഷണ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയേ തുടർന്ന കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളുടെ എണ്ണം 17ആയി. നവംബർ 14നുണ്ടായ അഗ്നിബാധയില്‍ 39 നവജാത ശിശുക്കളേയാണ് മെഡിക്കൽ കോളേജിലെ നിയോനാറ്റല്‍ വിഭാഗത്തില്‍ നിന്ന് രക്ഷിച്ചത്. ഇവരില്‍ രണ്ട് പേരാണ് ശനിയാഴ്ച മരണത്തിന് കീഴടങ്ങിയതെന്നാണ് മെഡിക്കല്‍ കോളേജ് പ്രിൻസിപ്പില്‍ ഡോ നരേന്ദ്ര സിംഗ് സെൻഗാർ വിശദമാക്കുന്നത്.
അഗ്നിബാധയുണ്ടായ അതേ ദിവസം 10 നവജാത ശിശുക്കളാണ് മരിച്ചത്.
ഏഴ് പേർ മറ്റ് അസുഖങ്ങളേ തുടർന്നാണ് മരിച്ചത്. ശനിയാഴ്ച മരിച്ച രണ്ട് കുട്ടികളുടേയും മരണ കാരണമായത് മറ്റ് അസുഖങ്ങളാണെന്നാണ് മെഡിക്കല്‍ കോളേജ് സ്ഥിരീകരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ വിട്ടു നല്കി. ഈ രണ്ട് കുട്ടികള്‍ക്കും ജനിച്ച സമയത്തെ ഭാരം 800 ഗ്രാം മാത്രമായിരുന്നുവെന്നും ഇരുവർക്കും ഹൃദയത്തില്‍ ദ്വാരമുണ്ടായിരുന്നുവെന്നും ആശുപത്രി അധികൃതർ മാധ്യമങ്ങളോട് വിശദമാക്കിയത്.