തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ ഇ ഗവേണൻസ് സേവനങ്ങൾ നൽകുന്നതിനായി ആരോഗ്യവകുപ്പ് രൂപം നൽകിയ ഇ ഹെൽത്ത് വെബ് പോർട്ടൽ (https://ehealth.kerala.gov.in) വഴി ഇ ഹെൽത്ത് നടപ്പാക്കിയിട്ടുള്ള ആശുപത്രികളിലെ മുൻകൂട്ടിയുള്ള അപ്പോയ്ൻമെന്റ് എടുക്കാൻ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
Advertisements
ഇ ഹെൽത്ത് സൗകര്യമുള്ള 300ൽ പരം ആശുപത്രികളിൽ മുൻകൂട്ടിയുള്ള ഓൺലൈൻ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുന്നു. ഒ.പി ടിക്കറ്റുകൾ, ടോക്കൺ സ്ലിപ്പുകൾ എന്നിവയുടെ ഓൺലൈൻ പ്രിന്റിംഗ് സാധ്യമാകും. ആശുപത്രി വഴിയുള്ള അപ്പോയ്മെന്റ് അതുപോലെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.