കോട്ടയം : വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്
ടി.നസിറുദീന്റെ നിര്യാണത്തിൽ ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അനുശോചിച്ചു. അദേഹത്തോടുള്ള ആദര സൂചകമായി സംസ്ഥാന വ്യാപകമായി നസിറുദീന്റെ സംസ്കാരം നടക്കുന്ന വൈകിട്ട് 4.30 മുതൽ 5.30 വരെ ഹോട്ടലുകൾ അടച്ചിടാൻ തീരുമാനിച്ചു.
Advertisements
ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയിലും ഈ സമയത്ത് ഹോട്ടലുകൾ അടച്ചിടണമെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ. പ്രതീഷും , സെക്രട്ടറി കെ.കെ ഫിലിപ്പ് കുട്ടിയും ആവശ്യപ്പെട്ടു. അദേഹത്തിന്റെ നിര്യാണം വ്യാപാര മേഖലയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്നും ഓൺലൈനിൽ ചേർന്ന അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ അനുശോചന യോഗം അനുസ്മരിച്ചു.