ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ ഏറ്റുമാനൂർ യൂണിറ്റ് സമ്മേളനം നടത്തി

ഏറ്റുമാനൂർ: കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ യൂണിറ്റ് സമ്മേളനം നടത്തി. സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷ് അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ് മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. ചാരിറ്റി ഫണ്ട് സംസ്ഥാന ട്രഷഷർ എൻ.അബ്ദുൾ റസാഖ് സ്വീകരിച്ചു.

Advertisements
ജേക്കബ് ജോൺ പ്രസിഡന്റ്
ബോബി തോമസ് സെക്രട്ടറി

ചാരിറ്റി ഫണ്ട് വിതരണം സംസ്ഥാന വർക്കിംങ് പ്രസിഡന്റ് എം.എൻ ബാബു നിർവഹിച്ചു. സ്‌ട്രൈവ് പദ്ധതിയുടെ വിശദീകരണം സംസ്ഥാന പ്രസിഡന്റ് സി.ബിജുലാൽ നടത്തി.. കോട്ടയം ജില്ലാ സെക്രട്ടറി കെ.കെ ഫിലിപ്പുകുട്ടി സ്വാഗതം ആശംസിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെറീഫ്, സംസ്ഥാന സെക്രട്ടറി വി.ടി ഹരിഹരൻ, എറണാകുളം ജില്ലാ പ്രസിഡന്റ് ടി.ജെ മനോഹരൻ, കോട്ടയം മുൻ ജില്ലാ പ്രസിഡന്റ് എം.പി ഷിജു, കോട്ടയം ജില്ലാ ഭാരവാഹികളായ ആർ.സി നായർ, സി.ടി സുകുമാരൻ നായർ, വേണു ഗോപാലൻ നായർ, ടി.സി അൻസാരി , ഷാഹുൽ ഹമീദ്, കെ.ടി റഹിം എന്നിവർ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറ്റുമാനൂർ യൂണിറ്റ് ഭാരവാഹികളായി ജേക്കബ് ജോൺ (പ്രസിഡന്റ്), ബോബി തോമസ് (സെക്രട്ടറി), ജോബിൻ ജേക്കബ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.