ബംഗളൂരു : ബെംഗളൂരുവില്‍ ഹോട്ടലിലുണ്ടായ പൊട്ടിത്തെറിയില്‍ നാലുപേർക്ക് പൊള്ളലേറ്റു. ബെംഗളൂരു ബ്രൂക്ക് ഫീല്‍ഡില്‍ ഉള്ള രാമേശ്വരം കഫേയില്‍ ആണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തില്‍ 3 ജീവനക്കാർ ഉള്‍പ്പടെ 4 പേർക്ക് പൊള്ളലേറ്റു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തിവരികയാണ്. അപകടത്തില്‍ ഹോട്ടലിലെ സാധനങ്ങളെല്ലാം കത്തിനശിച്ചു.
Advertisements