തൊടുപുഴ:
കോട്ടയം പ്ലാശനാല്‍ തെള്ളിമറ്റം കാനാട്ട് വീട്ടില്‍ ശ്രീജിത്ത് (31) നെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടോടെ തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപമുള്ള സിറ്റി റസ്റ്റോറന്റിലാണ് പ്രതി മോഷണം നടത്തിയത്. പൂട്ടു പൊളിച്ച് അകത്ത് കടന്ന ഇയാള്‍ ക്യാഷ് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന 2700 രൂപ കവര്‍ന്നു. സ്ഥാപനത്തിന്റെ സി.സി.ടി.വിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണ ശേഷം പ്രതി കിടങ്ങൂരിലെത്തിയതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി നൂറോളം കേസുകളില്‍ പ്രതിയാണ് ശ്രീജിത്ത്. പാലാ സബ് ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ മാസമാണ് ഇറങ്ങിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. തൊടുപുഴ പോലീസ് സബ് ഇന്‍സ്പെക്ടര്‍ വി.സി. വിഷ്ണു കുമാര്‍, എസ്.ഐമാരായ സി.ആര്‍. ഹരിദാസ്, ബൈജു പി ബാബു, നിഖില്‍ കെ.കെ, ജയിസ് ആന്റണി, പോലീസ് ഓഫീസര്‍മാരായ എ.കെ. ജബ്ബാര്‍, ഉണ്ണികൃഷ്ണന്‍, പി.ജി.മനു, റെജി, സാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
ഹോട്ടലിന്റെ പൂട്ട് പൊളിച്ച് മോഷണം നടത്തിയ പ്രതി മണിക്കൂറുകള്‍ക്കകം പിടിയിലായി
Advertisements