ആലപ്പുഴ :വീട് കയറി അക്രമം നടത്തിയ സംഭവത്തിൽ മൂന്നാം പ്രതിയെ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. വള്ളികുന്നം പടയണിവെട്ടം ലക്ഷ്മി ഭവനത്തിൽ വിഷ്ണു (23) ആണ് പിടിയിലായത്. കഴിഞ്ഞ വർഷം ഒക്ടോബർ ആറിനാണ് വള്ളികുന്നം കടുവിനാൽ സുധർമയുടെ വീട് കയറി പ്രതികൾ അക്രമം നടത്തിയത്.
സുധർമയുടെ മകന്റെ കൂട്ടുകാരായിരുന്ന പ്രതികൾ മകനുമായി ഉണ്ടായ തർക്കത്തെ തുടർന്ന് വീട് കയറി ആക്രമിക്കുകയായിരുന്നു. വീടിന്റെ പുറത്തുള്ള മുഴുവൻ ജനാലകളുടെ ഗ്ലാസും വാതിലുകളും പ്രതികൾ തകർത്തു. സംഭവത്തിൽ ഒന്നാം പ്രതി ജിബിൻ (20), രണ്ടാം പ്രതി അഖിൽ (20) എന്നിവരെ അന്ന് രാത്രി തന്നെ പിടികൂടിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇപ്പോൾ പിടിയിലായ വിഷ്ണു ഒട്ടേറെ കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സിഐ എം.എം.ഇഗ്നേഷ്യസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കെ.അജിത്ത്, അൻവർ, എഎസ്ഐ രാജേഷ്, സിപിഒമാരായ വിഷ്ണു, ജിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.