ഭവന നിർമ്മാണം ; മഹിളാ അസോസിയേഷൻ ആക്രി ചലഞ്ച് സംഘടിപ്പിച്ചു

പുതുപ്പള്ളി :
ഉരുൾപൊട്ടൽ നാശംവിതച്ച കൂട്ടിക്കലിൽ വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചു നൽകുന്നതിനായി ജനാധിപത്യ മഹിളാ അസോസിയേഷൻ വാകത്താനം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ആക്രി ചലഞ്ച് സംഘടിപ്പിച്ചു. ചലഞ്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ പുതുപ്പള്ളി ഏരിയ സെക്രട്ടറി റോസമ്മ മത്തായി ഉത്‌ഘാടനം ചെയ്തു.വത്സമ്മ രാജപ്പൻ, ഗീത രാധാകൃഷ്ണൻ, അരുണിമ പ്രദീപ്,ഭവാനി കേശവൻ, ജോസി രാജഗോപാൽ എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles