അരുവിക്കരയില്‍ തൊഴിലുറപ്പ് ജോലിക്കിടെ തേനിച്ചയുടെ കുത്തേറ്റു; ഐസിയുവില്‍ കഴിയവെ വീട്ടമ്മക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തൊഴിലുറപ്പ് സ്ഥലത്ത് വെച്ച്‌ തേനീച്ചയുടെ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച വീട്ടമ്മ മരണപ്പെട്ടു. അരുവിക്കര ഗ്രാമപഞ്ചായത്തില്‍ മുളയറ കരിക്കത്ത് വീട്ടില്‍ സുശീല (62) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്‍റിലേറ്ററിലായിരുന്നു സുശീല.

Advertisements

കഴിഞ്ഞ തിങ്കളാഴ്ച 11 മണിയോടുകൂടി അരുവിക്കര ഗ്രാമ പഞ്ചായത്തിലെ ഭഗവതിപുരം വാർഡില്‍ തൊഴിലുറപ്പ് സ്ഥലത്ത് കാട് വെട്ടുന്നതിനിടയില്‍ തൂക്ക് തേനീച്ച ഇളകി 20 ലേറെ തൊഴിലാളികളെ കുത്തുകയായിരുന്നു. ഇതില്‍ 10 പേർ മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവർ വെള്ളനാട് ആശുപത്രിയിലുമാണ് ചികിത്സ തേടിയത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടുകൂടിയാണ് സുശീല മരണപ്പെട്ടത്. മറ്റു മെഡിക്കല്‍ കോളേജിലും വെള്ളനാട് സർക്കാർ ആശുപതിയിലും ചികിത്സയിലായിരുന്ന 20 പേരും ഭേദമായി വീട്ടിലെത്തി. തേനീച്ചയുടെ കുത്തേറ്റ് ആരോഗ്യ നില ഗുരുതരമായ രഘുവതി എന്ന തൊഴിലുറപ്പ് തൊഴിലാളി ഇപ്പോഴും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Hot Topics

Related Articles