അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണ്? നിരവധിപേരുടെ ‘ഹൃദയം’ കവര്‍ന്ന രുചി രഹസ്യം വെളിപ്പെടുത്തി വിനീത് ശ്രീനിവാസന്‍

പാലക്കാട്: വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശനയയുമെല്ലാം ഇതിനോടകം പ്രേക്ഷകഹൃദയം കവര്‍ന്നു. ചിത്രത്തിലെ പാട്ടുകളും സ്ഥലങ്ങളുമെല്ലാം ചര്‍ച്ച ചെയ്യുന്നതിനിടെ, ഏറ്റവുമധികം ആളുകള്‍ തിരക്കിയത് ചിത്രത്തിലെ കഥാപാത്രങ്ങളായ അരുണും നിത്യയും പൊറോട്ടയും ബിഫും കഴിക്കുന്ന കട ഏതാണെന്നാണ്. നിരവധി ഇടങ്ങളില്‍ ഈ കടയും രുചിയും ബണ്‍പൊറോട്ടയുമെല്ലാം ചര്‍ച്ചയാകുന്നത് കണ്ട സംവിധായകന്‍ ഒടുവില്‍ ആ കട എവിടെയാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തി.

Advertisements

വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലാണ് ഹൃദയം കവര്‍ന്ന രുചിയുടെ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ഹൃദയം കണ്ട ഒരുപാടു പേര്‍ ചോദിച്ച ഒരു കാര്യമാണ്, അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണെന്ന്. കൊല്ലങ്കോടു നിന്നും പൊള്ളാച്ചി പോവുന്ന റൂട്ടില്‍ രണ്ടര കിലോമീറ്റര്‍ പോയാല്‍ എടച്ചിറ എന്ന സ്ഥലത്തെത്തും. അവിടെയുള്ള അയ്യപ്പേട്ടന്റെ കടയാണത്. സുരാജേട്ടനും ഹരീഷ് കണാരനുമാണ് എന്നെ അവിടെ ആദ്യം കൊണ്ടുപോയത്. കിടിലം ഊണ് കിട്ടും അവിടെ. ബണ്‍ പൊറോട്ട ഞങ്ങള്‍ ഷൂട്ടിനു വേണ്ടി ഒരാളെ വരുത്തി ചെയ്യിച്ചതാണ്. അയ്യപ്പേട്ടന്റെ കടയില്‍ ഇപ്പൊ പൊറോട്ട ഉണ്ടോ എന്നറിയില്ല. പക്ഷെ അദ്ദേഹം കൈപ്പുണ്യം ഉള്ള മനുഷ്യനാണ്. എന്തുണ്ടാക്കിയാലും നല്ല രുചിയാണ്…’

കട തിരിച്ചറിഞ്ഞതോടെ നിരവധി ആരാധകര്‍ ഹൃദയം ടീമിന് നന്ദി അറിയിച്ച് കുറിപ്പുകള്‍ പങ്ക് വച്ചു. എന്തായാലും നാളെ മുതല്‍ അയ്യപ്പേട്ടന് വിശ്രമമില്ലാതെ കച്ചവടം പൊലിക്കുമെന്ന കാര്യം ഉറപ്പാണ്.

Hot Topics

Related Articles