ഹൃദയപൂർവ്വം മോഹൻലാൽ ! ലാൽ സത്യൻ അന്തിക്കാട് ചിത്രത്തിന് ഗംഭീര വരവേൽപ്പ് ; നന്ദി പറഞ്ഞ് മോഹൻലാൽ

ഓണത്തിന് പൂത്തിറങ്ങിയ മോഹൻലാല്‍ സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വത്തിന് മികച്ച പ്രതികരണമാണ് ലോകമെമ്ബാടുമുള്ള പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.ചിത്രം സ്വീകരിച്ചതിന് പ്രേക്ഷകർക്ക് നന്ദി അറിയിച്ച്‌ മോഹൻലാല്‍ രംഗത്തെത്തി. ഞങ്ങളുടെ ഹൃദയത്തില്‍ നിന്ന് നിങ്ങളുടേ ഹൃദയത്തിലേക്ക്. ഹൃദയപൂർവം സിനിമയ്ക്ക് ലോകമെമ്ബാടും നിന്ന് വരുന്ന സ്നേഹത്തിനും, സന്തോഷത്തിനും, അതിശയകരമായ അവലോകനങ്ങള്‍ക്കും നന്ദി എന്നാണ് മോഹൻലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Advertisements

കാലത്തിനൊത്ത് സത്യന്‍ അന്തിക്കാട് തന്നെ പുതുക്കിയപ്പോള്‍ ഹൃദയം നിറഞ്ഞ് കണ്ടിരിക്കാവുന്ന ചിത്രമായി ‘ഹൃദയപൂര്‍വ്വം’ മാറുന്നു. താരപരിവേഷങ്ങളില്ലാതെ തകർത്താടുന്ന മോഹൻലാലിനൊപ്പം യൂത്തിന്റെ കോമഡി ബ്രാൻഡ് അംബാസ്സിഡർ ആയ സംഗീത് പ്രതാപും കൂടി ചേരുമ്ബോള്‍ ചിത്രം ആകെ ചിരിമയം തീർക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഴയ കാലങ്ങളില്‍ എണ്ണമറ്റ ചിത്രങ്ങള്‍ ഒരുക്കി ഹിറ്റടിച്ചിട്ടുള്ള മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിന് പുതിയ കാലത്തും അത് സാധിക്കുന്നു എന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്. സമീപകാലത്തൊന്നും മലയാളി ബിഗ് സ്ക്രീന്‍ കാണാത്തൊരു മോഹന്‍ലാലിനെയും തന്‍റേതെന്ന് പറഞ്ഞ് സത്യന്‍ അന്തിക്കാട് മുന്നിലേക്ക് നീക്കിനിര്‍ത്തുന്നുണ്ട്.

സന്ദീപ് ബാലകൃഷ്ണന് നടത്തുന്ന ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലാണ് ഹൃദയപൂര്‍വ്വത്തിന്‍റെ ആരംഭം. മരണാനന്തരം നല്‍കപ്പെട്ടത് ആരുടെ ഹൃദയമാണോ ആ വ്യക്തിയുടെ കുടുംബവുമായി സാഹചര്യങ്ങളാല്‍ സന്ദീപിന് ഏറെ വൈകാതെ ബന്ധപ്പെടേണ്ടിവരികയാണ്. ആ ബന്ധം പിന്നീട് അയാളുടെ വ്യക്തിജീവിതത്തില്‍ അപ്രതീക്ഷിതമായി കൊണ്ടുവരുന്ന അനുഭവങ്ങളും തിരിച്ചറിവുകളുമൊക്കെയാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്.

Hot Topics

Related Articles