മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് കോമ്പിനേഷൻ; ‘ഹൃദയപൂര്‍വ്വ’ത്തെക്കുറിച്ച് കൂടുതൽ അറിയാം

മലയാളി സിനിമാപ്രേമികള്‍ ഏറെ ആഘോഷിച്ചിട്ടുള്ള കോമ്പിനേഷനാണ് സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍. നമുക്ക് ഗൃഹാതുരത സൃഷ്ടിക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ ഇവരുടേതായി പല കാലങ്ങളില്‍ പുറത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ആ നിരയിലെ ഏറ്റവും പുതിയ ചിത്രത്തിന് ഇന്ന് തുടക്കമായി. ഹൃദയപൂര്‍വ്വം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒട്ടേറെ കൗതുകങ്ങള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒന്നാണ്. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരുമിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഇത് എന്നതാണ് അതില്‍ പ്രധാനം.

Advertisements

ഹൃദയപൂര്‍വ്വത്തെക്കുറിച്ചുള്ള മറ്റ് പ്രധാന കാര്യങ്ങളും അറിയാം.
സന്ദീപ് ബാലകൃഷ്ണൻ എന്നാണ് ഈ ചിത്രത്തില്‍ മോഹൻലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. ഈ പേരില്‍ ഇതിനുമുന്‍പ് ഒരു കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിച്ചിട്ടില്ല. അഖില്‍ സത്യന്‍റേതാണ് ചിത്രത്തിന്‍റെ കഥ. ഒരു പുതിയ തിരക്കഥാകൃത്തിനെക്കൂടി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുകയാണ് സത്യന്‍ അന്തിക്കാട് ഈ ചിത്രത്തിലൂടെ. ടി പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷോർട്ട് ഫിലിമുകളിലൂടെ കടന്നുവന്ന ടി പി സോനുവിൻ്റെ നൈറ്റ് കോള്‍ എന്ന ടെലിഫിലിമാണ് സത്യൻ അന്തിക്കാടിനെ ആകർഷിച്ചത്. സംവിധാനത്തിലും തിരക്കഥാ രചനയിലും പരിശീലനം പൂർത്തിയാക്കിയ ആളാണ് ടി പി സോനു. അനൂപ് സത്യനാണ് പ്രധാന സംവിധാന സഹായി.

Hot Topics

Related Articles