കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ വോട്ടെണ്ണൽ ചുമതലയ്ക്കു നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥരുടെ പരിശീലനം സി.എം.എസ് കോളജിൽ ആരംഭിച്ചു. 30 പേർ വീതമുള്ള ബാച്ചുകളായാണ് പരിശീലനം. രാവിലെ 10 മുതൽ ഉച്ചയ്ക്കു ഒരുമണിവരെയും ഉച്ചകഴിഞ്ഞു രണ്ടുമണി മുതൽ അഞ്ചുമണിവരെയും രണ്ടുസെഷനുകളിലായാണ് പരിശീലനം. പരിശീലനം വ്യാഴം, വെളളി (മേയ് 23,24) ദിവസങ്ങളിൽ തുടരും. മേയ് 28,29, ജൂൺ 1 തിയതികളിലും വോട്ടെണ്ണൽ ഉദ്യോഗസ്ഥർക്കു പരിശീലനം ഉണ്ടായിരിക്കും. ജൂൺ നാലിന് നാട്ടകം ഗവ. കോളജിൽ വച്ചാണ് വോട്ടെണ്ണൽ.
വോട്ടെണ്ണലിനായി 657 ഉദ്യോഗസ്ഥരെയാണ് ആദ്യഘട്ട റാൻഡമൈസഷേനിലൂടെ നിയോഗിച്ചിട്ടുള്ളത്. 166 കൗണ്ടിങ് സൂപ്പർവൈസർമാർ, 325 കൗണ്ടിങ് അസിസ്റ്റന്റുമാർ, 166 മൈക്രോ ഒബ്‌സർവർമാർ എന്നിവരെയാണ് വോട്ടെണ്ണൽ ചുമതലയ്ക്കു നിയോഗിച്ചിട്ടുളളത്.
വോട്ടെണ്ണൽ ചുമതല; ഉദ്യോഗസ്ഥരുടെ പരിശീലനം ആരംഭിച്ചു
Advertisements