ന്യൂസ് ഡെസ്ക് : ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം ഫൈനലിസ്റ്റുകളെ ഇന്ന് അറിയാം. ഇന്ന് സഞ്ജുവിന്റെ രാജസ്ഥാൻ റോയല്‍സും കമ്മിൻസിന്റെ സണ്‍ റൈസേഴ്സ് ഹൈദരബാദും ക്വാളിഫയർ രണ്ടില്‍ ഏറ്റുമുട്ടും.വിജയിക്കുന്ന ടീം ഫൈനലിലേക്ക് മുന്നേറി അവിടെ കെ കെ ആറിനെ നേരിടും. ചെന്നൈയില്‍ ആണ് ഇന്ന് മത്സരം നടക്കുന്നത്. ചെന്നൈയില്‍ ഈ സീസണില്‍ രാജസ്ഥാനും ഹൈദരബാദിനും വിജയിക്കാൻ ആയിരുന്നില്ല.
ലീഗ് ഘട്ടത്തില്‍ സണ്‍ റൈസേഴ്സും രാജസ്ഥാനും ഈ ഗ്രൗണ്ടില്‍ വെച്ച് സി എസ് കെയെ നേരിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ട് ടീമുകളും അവിടെ ബാറ്റു കൊണ്ട് പരാജയപ്പെടുകയാണ് ഉണ്ടായത്. സ്ലോ പിച്ച് ആയതു കൊണ്ട് തന്നെ കൂടുതലും സ്പിന്നർമാരെ ആകും ഇന്നത്തെ പിച്ച് സഹായിക്കുക. ഉയർന്ന സ്കോർ പിറക്കുന്ന ഒരു മത്സരം ആകില്ല ഇന്ന് കാണാൻ ആവുക.
സീസണില്‍ മുമ്പ് രാജസ്ഥാൻ റോയല്‍സും സണ്‍ റൈസേഴ്സ് ഹൈദരബാദും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഹൈദരബാദിനൊപ്പം ആയിരുന്നു. അന്ന അവസാന പന്തില്‍ ആയിരുന്നു രാജസ്ഥാൻ പരാജയപ്പെട്ടത്.
ഇന്ന് രാത്രി 7.30 നടക്കുന്ന മത്സരം ജിയോ സിനിമയിലും സ്റ്റാർ സ്പോർട്സിലും തത്സമയം കാണാം.