കൊല്‍ക്കത്ത : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കാന്‍ പോവുകയാണ്. മിനി താരലേലമടക്കം പൂര്‍ത്തിയായതിനാല്‍ ഇനി പടയൊരുക്കത്തിന്റെ സമയമാണ് ഇതിനോടകം പല ടീമുകളും പരിശീലന ക്യാംപുകള്‍ ആരംഭിച്ച് കഴിഞ്ഞു. ഈ സീസണിന് ശേഷം മെഗാ താരലേലം നടക്കാനുള്ളതിനാല്‍ ഇത്തവണത്തെ സീസണിന് വലിയ പ്രാധാന്യം ടീമുകള്‍ നല്‍കുന്നുണ്ട്. 17ാം സീസണിന് മുമ്ബ് ചില അപ്രതീക്ഷിത നീക്കങ്ങള്‍ ടീമുകള്‍ നടത്തിയിരുന്നു.
അതിലൊന്നാണ് മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റിയത്. അഞ്ച് തവണ മുംബൈയെ കിരീടം ചൂടിച്ച നായകനാണ് രോഹിത് ശര്‍മ. എന്നാല്‍ അദ്ദേഹത്തിന്റെ അനുവാദം പോലും വാങ്ങാതെയാണ് മുംബൈ രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത്. പകരം ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ഹാര്‍ദിക് പാണ്ഡ്യയെ തിരികെ എത്തിച്ച് മുംബൈയുടെ നായകസ്ഥാനം നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ രോഹിത് മുംബൈ വിടുമെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ രോഹിത് ഇക്കാര്യത്തില്‍ വ്യക്തമായി ഒന്നും തുറന്ന് പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ രോഹിത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് പോകുമെന്ന് ഏറക്കുറെ വ്യക്തമായിരിക്കുകയാണ്. ഇതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസം ഗൗതം ഗംഭീര്‍ പറഞ്ഞതെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ കെകെആറിന്റെ ഉപദേഷ്ടാവാണ് ഗംഭീര്‍. രോഹിത് ശര്‍മയെ പ്രശംസിച്ചാണ് ഗംഭീര്‍ കഴിഞ്ഞ ദിവസം സംസാരിച്ചത്. തന്റെ ഐപിഎല്‍ കരിയറില്‍ ഏറ്റവും വെല്ലുവിളിയായ താരം രോഹിത്താണെന്നാണ് ഗംഭീര്‍ പറഞ്ഞത്.
രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ചാണ് ഗംഭീര്‍ സംസാരിച്ചത്. ഇത് രോഹിത് കെകെറിലേക്കാണെന്ന സൂചന നല്‍കുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്. നേരത്തെ തന്നെ നയിക്കാന്‍ ആഗ്രഹമുള്ള ടീം കെകെആറാണെന്ന് രോഹിത് തുറന്ന് പറഞ്ഞിട്ടുണ്ട്. രോഹിത്തിന്റെ ഇഷ്ട മൈതാനങ്ങളിലൊന്നാണ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്. നിരവധി റെക്കോഡുകള്‍ അദ്ദേഹത്തിന് ഈ മൈതാനത്തിലുണ്ട്. അതുകൊണ്ടുതന്നെ കെകെആര്‍ നായകനാവാന്‍ താല്‍പര്യമുണ്ടെന്ന് നേരത്തെ തന്നെ രോഹിത് പറഞ്ഞിട്ടുണ്ട്.
ഇതും ഇപ്പോള്‍ ഗംഭീര്‍ നടത്തിയ പ്രശംസയും കൂട്ടിച്ചേര്‍ക്കുമ്ബോള്‍ രോഹിത് മുംബൈയിലേക്കെത്താനുള്ള സാധ്യതയാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. നിലവില്‍ ശ്രേയസ് അയ്യരാണ് കെകെആര്‍ നായകന്‍. സമീപകാലത്തായി മോശം ഫോമിലുള്ള ശ്രേയസിന് നായകനെന്ന നിലയില്‍ അവസാന സീസണില്‍ ശോഭിക്കാനായിരുന്നില്ല. ഇതിന്റെ അതൃപ്തി ടീം മാനേജ്‌മെന്റിനുണ്ട്. അതുകൊണ്ടുതന്നെ പുതിയൊരു നായകനെ തേടുകയാണ് ടീം.
നിലവില്‍ ഈ സീറ്റിലേക്ക് രോഹിത് ശര്‍മയാണ് ബെസ്റ്റ്. അനുഭവസമ്പന്നനായ രോഹിത്തിന്റെ നായക മികവ് ചോദ്യം ചെയ്യാനാവില്ല. എന്നാല്‍ 2020മുതലുള്ള അദ്ദേഹത്തിന്റെ ഐപിഎല്ലിലെ ബാറ്റിങ് കണക്കുകള്‍ മോശമാണ്. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെടിക്കെട്ട് പ്രകടനമാണ് രോഹിത് കാഴ്ചവെക്കുന്നത്. ഈ സാഹചര്യത്തില്‍ കെകെആര്‍ രോഹിത് ശര്‍മയെ ഒപ്പം കൂട്ടാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ പ്രശ്‌നം അദ്ദേഹത്തിന്റെ പ്രതിഫലമാണ്. കെകെആറിന്റെ പേഴ്‌സില്‍ വലിയ തുക ശേഷിക്കുന്നില്ല. അതുകൊണ്ടുതന്നെ 10 കോടിക്ക് മുകളില്‍ രോഹിത്തിന് നല്‍കാനാവില്ല. ഇതാണ് കൈമാറ്റത്തിന് പ്രശ്‌നമാവുന്നത്. രോഹിത് ശര്‍മയെ സ്വന്തമാക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സും ആഗ്രഹിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.
റിക്കി പോണ്ടിങ്ങാണ് ഡല്‍ഹിയുടെ പരിശീലകന്‍. നേരത്തെ മുംബൈയുടെ പരിശീലകനായിരുന്ന പോണ്ടിങ് രോഹിത്തിനൊപ്പം കപ്പുയര്‍ത്തിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ പോണ്ടിങ് രോഹിത്തിനെ ഇപ്പോള്‍ ഒപ്പം കൂട്ടാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഡല്‍ഹിയുടേയും പേഴ്‌സില്‍ അധികം പണമില്ലെന്നതാണ് പ്രശ്‌നം. രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് വിടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. രോഹിത്തിന്റെ ഭാര്യ റിതിക ഇക്കാര്യം പല തവണ സൂചിപ്പിച്ച് കഴിഞ്ഞു. കെകെആറും ഡല്‍ഹിയും വലിയ ആരാധക പിന്തുണയുള്ള ടീമുകളാണ്. രോഹിത് ഒപ്പമെത്തുന്നത് ടീമുകളുടെ ബ്രാന്റ് വാല്യു ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്.