കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ വാർത്ത ; പരിശീലനം പുനരാരംഭിച്ച് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ

ന്യൂസ് ഡെസ്ക് : കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ വാർത്ത. അവരുടെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം പരിശീലനം പുനരാരംഭിച്ചു. ലൂണയും ലെസ്കോവിചും പരിശീലകൻ ഇവാൻ വുകമാനോവിചിന്റെ കീഴില്‍ കൊച്ചിയില്‍ പരിശീലനം നടത്തുകയാണ്. ഇന്നലെ മുതല്‍ ആണ് ലൂണ തിരികെ പരിശീലന പിച്ചില്‍ എത്തിയത്. ലൂണ പ്ലേ ഓഫിന് മുമ്ബ് പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കും എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്‌.

Advertisements

അങ്ങനെ ലൂണ തിരികെ കളത്തില്‍ എത്തുക ആണെങ്കില്‍ ബ്ലാസ്റ്റേഴ്സിന് അത് വലിയ ഊർജ്ജമാകും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

10 ദിവസം ലൂക്കയുയ്യെ പുരോഗതി വിശകലനം ചെയ്യും എന്നും അതിനു ശേഷം അടുത്ത ഘട്ടം തീരുമാനിക്കും എന്നും ഇവാൻ കഴിഞ്ഞ വാർത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഏപ്രിലില്‍ ലൂണയ്ക്ക് ടീമിനൊപ്പം ചേരാൻ ആകുമോ എന്ന് നോക്കും എന്നും ഇവാൻ പറഞ്ഞിരുന്നു. ഡിസംബറില്‍ ആയിരുന്നു ലൂണയ്ക്ക് പരിക്കേറ്റത്. അതിനു ശേഷം ശസ്ത്രക്രിയക്ക് വിധേയനായി. ലൂണ മാത്രമല്ല സൊട്ടിരിയോയും ഉടൻ ടീമിനൊപ്പം പരിശീലനം പുനരാരംഭിക്കും. സീസണ്‍ തുടങ്ങും മുമ്ബ് തന്നെ പരിക്കേറ്റ് പുറത്തു പോയ താരമാണ് ജോഷുവ സൊട്ടാരിയോ.

Hot Topics

Related Articles