സ്പോർട്സ് ഡെസ്ക്ക് : ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയ രോഹിത്തും കൂട്ടരും ജഴ്‌സിയില്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചാണിറങ്ങിയത്. ഡ്രസ്സിങ് റൂമില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഉള്‍പ്പെടെയുള്ള സപ്പോര്‍ട്ടിങ് സ്റ്റാഫുകളും ജഴ്‌സിയില്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. എന്നാല്‍ ഇതെന്തിനായിരുന്നുവെന്ന് ആരാധകര്‍ ആലോചിച്ചിട്ടുണ്ടാകും. ഈ മാസം 23 ന് അന്തരിച്ച ഇന്ത്യയുടെ സ്പിന്നറും മുന്‍ ക്യാപ്റ്റനുമായ ബിഷന്‍ സിംഗ് ബേദിയോട് ആദരവ് പ്രകടിപ്പിക്കാനാണ് ഇന്ത്യന്‍ താരങ്ങള്‍
ആംബാന്‍ഡ് ധരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഇടംകൈയ്യന്‍ സ്പിന്നര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ബിഷന്‍ സിംഗ് ബേദി ദീര്‍ഘകാലം അസുഖത്തെ ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെ 77ാം വയസ്സിലാണ് മരിച്ചത്. 1966ല്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച അദ്ദേഹം 67 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചു, 266 ടെസ്റ്റ് വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. റെഡ് ബോള്‍ ക്രിക്കറ്റില്‍ 22 മത്സരങ്ങളില്‍ ദേശീയ ടീമിനെ നയിച്ചിട്ടുണ്ട്.1979 വരെ ഇന്ത്യക്ക് വേണ്ടി ബേദി കളിച്ചു. എറാപ്പള്ളി പ്രസന്ന, ബി എസ് ചന്ദ്രശേഖര്‍, എസ് വെങ്കിട്ടരാഘവന്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ സ്പിന്‍ വകുപ്പിന്റെ തലവരമാറ്റിയ താരമാണ് ബേദി. ഇന്ത്യയുടെ ആദ്യ ഏകദിന വിജയത്തിലും ബേദി നിര്‍ണായക പങ്കുവഹിച്ചു. 1975ലെ പ്രഥമ ഏകദിന ലോകകപ്പിലായിരുന്നു അത്. അന്ന് ഈസ്റ്റ് ആഫ്രിക്കയെ 120 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. 12 ഓവറില്‍ 12 ഓവറില്‍ ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് താരം വീഴ്ത്തിയത്
മത്സരത്തിലേക്ക് വന്നാല്‍ ആറാം മത്സരത്തിലും വിജയം ആവര്‍ത്തിക്കുകയായിരിക്കും ഇന്ത്യയുടെ ലക്ഷ്യം. ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച ടീം ഇന്ത്യ ഏകദിന ലോകകപ്പിലെ ഏറ്റവും സ്ഥിരതയുള്ള ടീമാണ്. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ തുടരാനും സെമിഫൈനലില്‍ സ്ഥാനം ഉറപ്പിക്കുക തന്നെയാകും ഇന്ത്യയുടെ ശ്രമം. അതുകൊണ്ട് തന്നെ ഈ മത്സരത്തില്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്.
കഴിഞ്ഞ മത്സരങ്ങളില്‍ തുടര്‍ച്ചയായ തോല്‍വികള്‍ ഏറ്റുവാങ്ങിയ ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഇന്നത്തെ മത്സരത്തില്‍ ജയത്തില്‍ കവിഞ്ഞതൊന്നും പ്രതീക്ഷിക്കുന്നുണ്ടാകില്ല. ടോസ് നേടിയ ജോസ് ബട്ട്‌ലര്‍ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. നേരത്തെ നടന്ന അഞ്ച് മത്സരങ്ങളിലും ചേസ് ചെയ്ത് വിജയിച്ച ഇന്ത്യ ഇതാദ്യമായാണ് ടൂര്‍ണമെന്റില്‍ ആദ്യം ബാറ്റ് ചെയ്യുന്നത്. ധര്‍മ്മശാലയിലെ എച്ച്‌പിസിഎ സ്‌റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ച അതേ ഇലവനിലാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്