റോഡിന് കുറുകെ വീണു കിടന്ന തെങ്ങിൽ തല തട്ടി ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകിട്ട് ഓമല്ലൂർ – ഇലന്തൂർ റോഡിൽ പ്രക്കാനത്ത് വെച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ കൊച്ചാലുംമൂട് കെ പി റിംഗ് വർക്ക്സ് ഉടമ പ്രസാദിന്റെ മകൻ അതുൽ പ്രസാദാണ് (കേശു – 24) മരണത്തിന് കീഴടങ്ങിയത്. റോഡിന് അരികിൽ നിന്നിരുന്ന തെങ്ങ് മറിഞ്ഞ് എതിർ വശത്തുള്ള ഇലക്ട്രിക് കമ്പിയിൽ കുരുങ്ങി കിടക്കുകയായിരുന്നു. തിങ്കളാഴ്ച സന്ധ്യക്ക് ഈ വഴി ബൈക്കിൽ വന്ന യുവാവിൻ്റെ തല തെങ്ങിൻ്റെ തടിയിൽ ശക്തമായി ഇടിക്കുകയായിരുന്നു.
ഇദ്ദേഹത്തെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു 4 മണിക്ക് വീട്ടുവളപ്പിൽ.
റോഡിന് കുറുകെ കിടന്ന തെങ്ങിൻ്റെ തടിയിൽ തല ഇടിച്ചു ; ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം
Advertisements