കോട്ടയം : ദേശിയ മനുഷ്യാവകാശദിനാ ചാരണവും സെമിനാറും ഡിസംബര്‍ 7ന് വൈകിട്ട് 3 മണിക്ക് കോട്ടയം സെസര്‍ പാലസ് ഹാളില്‍ വെച്ച് നടക്കും. ദിനാ ചാരണത്തിന്റെ ഉദ്ഘാടനം കേരളാ സംസ്ഥാന മനുഷ്യയാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആന്റണി ഡോമനിക്ക് നിര്‍വഹിക്കും. കേരളത്തിന്‍ അകത്തും പുറത്തുമായി 2009 മുതല്‍ എച്ച്. ആര്‍. എഫ്. പ്രവര്‍ത്തിച്ചുവരുന്നു. എച്ച്. ആര്‍. എഫ്. സ്ഥാപക ചെയര്‍മാന്‍ ഡോ.പി. സി. അച്ചന്‍കുഞ്ഞ്, മുഖ്യ രക്ഷാധികാരി ജസ്റ്റിസ് ബാലചന്ദ്രന്‍, കോട്ടയം ജില്ല കളക്ടര്‍ ഡോ. പി. കെ. ജയശ്രീ ഐ. എ. എസ്, കോട്ടയം അഡിഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് എസ്. സുരേഷ് കുമാര്‍, ഫാ. ജെയിംസ് മുല്ലശ്ശേരി സി. എം. ഐ എന്നിവര്‍ സംസാരിക്കും
വിശിഷ്ട്ടാ വ്യക്തിത്വത്തിന്‍ ഉടമയും, അശരണരായ അനേകര്‍ക്ക് ആശ്രയവുമായി പ്രവര്‍ത്തിക്കുന്ന ഹോപ്പ് ചെയര്‍മാന്‍ ജയ്മോഹന് ഹ്യൂമണ്‍ റൈറ്റ്‌സ് 2021 അവാര്‍ഡും, മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫര്‍ ജോസുട്ടി പനയ്ക്കലിന് ബെസ്റ്റ് ഹ്യൂമണ്‍ റൈറ്റ്‌സ് ഫോട്ടോഗ്രാഫര്‍ അവാര്‍ഡും, പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് വി. എ. നിഷാദ് മോന് ബെസ്റ്റ് പോലീസ് അവാര്‍ഡും നല്‍കി ആദരിക്കും.
പോലീസ് സേനയില്‍ സേവനം നടത്തുന്ന തോംസണ്‍ കെ. പി. ശ്രീജിത്ത്, റ്റി. ഷെമീര്‍ ഖാന്‍, സെബാസ്റ്റ്യന്‍ ആന്റണി, എന്നിവര്‍ക്കും ബെസ്റ്റ് സര്‍വിസ് അവാര്‍ഡും നല്‍കി ആദരിക്കും. എച്ച്. ആര്‍. എഫ്. കേരള സ്റ്റേറ്റ് ഓര്‍ഗനൈസര്‍ ആര്‍. നായര്‍ മനുഷ്യാവാകാശ പ്രതിഞ്ജ ചൊല്ലിക്കൊടുക്കും. സെമിനാര്‍, പൊതു സമ്മേളനം എന്നിവയില്‍ ന്യായാധിപന്മാര്‍, സാമൂഹ്യ സാംസ്‌കാരിക പ്രമുഖന്‍, ഹ്യൂമണ്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സ് ദേശീയ, സംസ്ഥാന, ജില്ലാ, താലൂക്ക് ഭാരവാഹികളും, പോഷക സംഘടനകളായ വനിതാ, നിയമ വിഭാഗം, യൂത്ത് വിംഗ് ഭാരവാഹികളും പ്രവര്‍ത്തകാരും പങ്കെടുക്കും.