കിടങ്ങൂർ : ആശുപത്രിയിൽ മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ. കിടങ്ങൂർ എൽ.എൽ.എം ആശുപത്രി മനേജർ ഫാദർ സോജാ കെ ജോസഫിന്റെ ഓഫീസ് മുറിയിലും, സമീപത്തുള്ള ചാപ്പലിന്റെ ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിരവധി മോഷണ കേസുകളിലെ പ്രതിയെയാണ് പൊലീസ് സംഘം പിടികൂടിയത്. പ്രതി കൈപ്പുഴ കരയിൽ കൈപ്പുഴ അശുപത്രിപടി ഭാഗത്ത് കുര്യൻ ചാക്കോ (61) യെയാണ് കിടങ്ങൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു കെ.ആറിന്റെ നേതൃത്വത്തിൽ ,എസ്.ഐ കുര്യൻ മാത്യൂ , എസ് .ഐ അനിൽ കുമാർ എ.എസ് .ഐ മാരായ ബിജു ചെറിയാൻ മഹേഷ് കൃഷണൻ,. ജയചന്ദ്രൻ സിവിൽ പൊലീസ് ഓഫിസർമാരായ ഹരിഹരൻ , ഗ്രിഗോറിയസ് എന്നിവരുടെ സംഘം അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി.