കൊളോണിൽ: യൂറോ കപ്പിൽ ഗ്രൂപ്പ് എ മത്സരത്തില്‍ ഹംഗറിയേ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്വിറ്റ്സർലാൻഡ് തകർത്തു. ക്വാസൊ ദുആയും മൈക്കല്‍ എബിഷറും സ്വിറ്റ്സർലൻഡിന് ആദ്യ പകുതിയില്‍ ലീഡ് നല്കി, രണ്ടാം പകുതിയില്‍ ബർണബാസ് വർഗ ഹംഗറിക്ക് വേണ്ടി ആശ്വാസ ഗോള്‍ നേടി. ബ്രീല്‍ എംബോളോ പിന്നീട് കളി പൂർത്തിയാക്കി. ആദ്യ പകുതിയില്‍ മികച്ച പ്രകടനം ആണ് സ്വിറ്റ്സർലാൻഡ് നടത്തിയത്. ആദ്യ പകുതിയില്‍ അവർ ഒരു അവസരം പോലും ഹങ്കരിക്ക് നല്‍കിയില്ല. ക്വാസൊ ദുആയിലൂടെ അവർ പന്ത്രണ്ടാം മിനിറ്റില്‍ വലകുലുക്കി. പിന്നീട് ഏഷ്യാപകുതിയുടെ അവസാനം എബിഷറിലൂടെ അവർ രണ്ടാം ഗോള്‍ നേടി. പെനാല്‍റ്റി ബോക്സിന് പുറത്തുനിന്നുള്ള കിടിലൻ ഷോട്ടിലൂടെയാണ് ഈ ഗോള്‍ പിറന്നത്. രണ്ടാം പകുതിയില്‍ ഹംഗറി ഭേദപ്പെട്ട പ്രകടനം നടത്തി. അറുപത്തിയാറാം മിനിറ്റില്‍ അവർ ഗോള്‍ നേടുന്നതിന് മുമ്ബ് രണ്ട് മൂന്ന് അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.ബർണബാസ് ആണ് ആശ്വാസ ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ ആണ് ബ്രില്ലിൻറെ വകയായി മത്സരത്തിലെ നാലാം ഗോള്‍ പിറന്നത്. അടുത്ത മത്സരത്തില്‍ ഹംഗറി ജർമനിയെയും സ്വിറ്റ്സർലാൻഡ് സ്കോട്ട്ലാൻഡിനെയും നേരിടും.