ഭർത്താവിനെതിരെ പരാതി പറയാൻ എത്തി; എസ്പി ഓഫീസിന് മുന്നിൽ ഭാര്യയെ കുത്തിക്കൊന്ന് ഹെഡ് കോൺസ്റ്റബിൾ

ബെംഗളൂരു: എസ്പി ഓഫീസ് വളപ്പിൽ ഭാര്യയെ കുത്തിക്കൊന്ന ഹെഡ് കോൺസ്റ്റബിള്‍ അറസ്റ്റില്‍. ഭർത്താവിന്റെ മോശം പെരുമാറ്റത്തിനെതിരെ പരാതി നൽകാൻ എസ്പി ഓഫീസിൽ എത്തിയപ്പോഴായിരുന്നു കൊലപാതകം. സംഭവത്തില്‍ഗൊരൂർ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ ലോകനാഥി (40)നെ പൊലീസ് അറസ്റ്റ് ചെയ്തത്. മമത(37) ആണ് കൊല്ലപ്പെട്ടത്.

Advertisements

19 വർഷം മുന്‍പ് വിവാഹിതരായ ഇരുവരും തമ്മില്‍ എന്നും വഴക്കായിരുന്നുവെന്ന് പൊലീസ് പറയുന്നു. ലോകനാഥിന്റെ തുടർച്ചയായ ആക്രമണത്തില്‍ സഹികെട്ട് പരാതി പറയാന്‍ എസ്പി ഓഫീസിലെത്തിയതായിരുന്നു മമത. ഇതറിഞ്ഞെത്തിയ ലോകനാഥ് കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തിയശേഷം ഒളിവിൽ പോകുകയായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോക്നാഥിൻ്റെ സഹപ്രവർത്തകർ മമതയെ ഉടൻ തന്നെ ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മരിച്ചു. ഭാരതീയ ന്യായ് സംഹിത 103ാം വകുപ്പു പ്രകാരമാണ് ലോകനാഥിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 24 വർഷത്തെ സർവീസ് എക്സ്പീരിയൻസുളള ആളാണ് ലോകനാഥ്. ഇരുവർക്കും രണ്ടു കുട്ടികൾ ഉണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.