ഹൈദരാബാദ്: മൂന്ന് കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് ശേഖരം കത്തിച്ചുകളഞ്ഞ് എക്സൈസുകാർ. ഹൈദരാബാദില്‍ കേസ് അന്വേഷണങ്ങളുടെ ഭാഗമായി പിടിച്ചെടുത്ത 1186 കിലോഗ്രാം കഞ്ചാവാണ് സംസ്ഥാന എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ കത്തിച്ചത്. തിങ്കളാഴ്ചയായിരുന്നു പിടിച്ചെടുത്ത കഞ്ചാവ് നശിപ്പിക്കാനുള്ള നടപടികള്‍ അധികൃതർ സ്വീകരിച്ചത്.
ഭദ്രാചലം എക്സൈസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് വിപണിയില്‍ മൂന്ന് കോടിയോളം രൂപ വിലവരുന്ന 1186 കിലോഗ്രാം കഞ്ചാവ് നേരത്തെ പിടിച്ചെടുത്തിരുന്നത്. അഞ്ച് കേസുകളിലായാണ് ഇത്രയും വലിയ കഞ്ചാവ് ശേഖരം കിട്ടിയത്. ഈ കേസുകളിലെ നടപടികള്‍ പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസം ഇത് കത്തിച്ചുകളയാൻ തീരുമാനമെടുക്കുകയായിരുന്നു. സ്വകാര്യ ഫാക്ടറിയായ എ.ഡബ്ല്യൂ.എം കണ്‍സള്‍ട്ടിങ് ലിമിറ്റഡിന്റെ മാലിന്യ സംസ്കരണത്തിനുള്ള ഇൻസിനറേറ്റർ ഉപയോഗപ്പെടുത്തിയായിരുന്നു കഞ്ചാവ് നശിപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ കഞ്ചാവ് ശേഖരം ഇവിടെ എത്തിച്ച ശേഷം ഇൻസിനറേറ്ററില്‍ ഇട്ട് തീകൊളുത്തി. ഖമ്മം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ജനാർദൻ റെഡ്ഡി അടക്കമുള്ള നിരവധി ഉന്നത ഉദ്യോഗസ്ഥർ നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ചതായി എക്സൈസ് എൻഫോഴ്സ്മെന്റ് ഡയറക്ടർ വി.കെ കമലാസൻ പറഞ്ഞു.