മുംബൈ: തോൽവിയുടെ ഭാരം തോളിൽ നിന്നിറക്കിയ സൂര്യപുത്രന്മാർ ജ്വലിച്ചു നിന്ന മത്സരത്തിൽ ഹൈദരാബാദിന് ഉജ്വല വിജയം. അഞ്ചു പന്തുകൾ ബാക്കി നിൽക്കെ പൂരത്തിന് കൊടിയേറ്റവുമായി നിക്കോളാസ് പൂരാൻ പറത്തിയ സിക്‌സിലുണ്ടായിരുന്നു സൺറൈസേഴ്‌സിന്റെ ആവേശം. ഗുജറാത്ത് ഉയർത്തിയ മാന്യമായ സ്‌കോറിന് അതിലും മാന്യമായ മറുപടിയായിരുന്നു ഹൈദരാബാദ് നൽകിയത്. ഇതോടെ തുടർച്ചയായ രണ്ടാം മത്സരത്തിലും ഹൈദരാബാദിന് ഉജ്വല വിജയം.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 42 പന്തിൽ പുറത്താകാതെ അരസെഞ്ച്വറി പൂർത്തിയാക്കി ഹർദിക് പാണ്ഡ്യ ഒറ്റയ്ക്ക് ഗുജറാത്തിന്റെ ഭാരം തോളിലേറ്റുകയായിരുന്നു. 64 ന് മൂന്ന് എന്ന നിലയിൽ തകർന്ന ടീമിനെ പാണ്ഡ്യയും അഭിനവ് മനോഹറും (35) ചേർന്നാണ് ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. നടരാജനും ഭുവനേശ്വർകുമാറും രണ്ടു വീതം വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഉമ്രാൻ മാലിക്കും, മാർക്കോ ജാനിസണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിന് ഇറങ്ങിയ ഹൈദരാബാദിന് വേണ്ടി അഭിഷേക് ശർമ്മയും കെയിൻ വില്യംസണും മികച്ച തുടക്കമാണ് നൽകിയത്. അഭിഷേക് ശർമ്മ 42 റണ്ണെടുത്ത് പുറത്തായപ്പോൾ, അവസാനം വരെ പൊരുതി നിന്ന കെയിൻ വില്യംസൺ (57) പതിനാറാം ഓവറിലാണ് പുറത്തായത്. 11 പന്തിൽ 17 റണ്ണെടുത്ത് രാഹുൽ തൃപാത്തി പരിക്കേറ്റ് പുറത്തായതിനു പിന്നാലെയാണ് നിക്കോളാസ് പൂരനും, എയ്ഡൻ മക്രമും അക്രമം ഏറ്റെടുത്തത്. ഇരുവരും ചേർന്ന് ടീമിനെ വിജയത്തിലേയ്ക്ക് എത്തിക്കുകയായിരുന്നു.