ആവേശക്കൊടുങ്കാറ്റ്…! അവസാന ഓവർ ഹോൾഡ് ചെയ്ത് ഹോൾഡർ ; ഹൈദരാബാദിൽ സൂര്യനുദിച്ചില്ല , ലക്‌നൗവിന് ആവേശ ജയം

മുംബൈ: നവി മുംബൈയിലെ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ ആഞ്ഞടിച്ചത് ഒരു ആവേശക്കൊടുങ്കാറ്റായിരുന്നു. ആ ആവേശക്കൊടുങ്കാറ്റിൽ ഹൈദരാബാദ് വീണ്ടും കടപുഴകി. കാൽ വഴുതി തോൽവിയുടെയും പോയിന്റ് ടേബിളിന്റെയും അടിത്തട്ടിലേയ്ക്കാണ് കെയിൻ വില്യംസണും സംഘവും വീണത്. തുടർച്ചയായ രണ്ടാം തോൽവിയോടെ ഹൈദരാബാദ് വീണ്ടും അടിത്തട്ടിൽ തന്നെ.
സ്‌കോർ
ഹൈദരാബാദ് – 157/9
ലഖ്‌നൗ – 169 /7

Advertisements

ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ക്യാപ്റ്റൻ കെഎൽ രാഹുലിന്റെ (50 പന്തിൽ 68) മാന്യമായ ബാറ്റിംങിലാണ് സാമാന്യം ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. 51 റണ്ണെടുത്ത ഹൂഡ മാത്രമാണ് രാഹുലിനൊപ്പം അൽപമെങ്കിലും പിടിച്ചു നിന്നത്. ഹൈദരാബാദ് നിരയിൽ പന്തെറിഞ്ഞ വാഷിംങ്ടൺ സുന്ദറും, നടരാജനും ഷെപ്പേർഡും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിംങിനിറങ്ങിയ ഹൈദരാബാിന് വേണ്ടി, രാഹുൽ ത്രിപാതി 44 റണ്ണെടുത്തും നിക്കോളാസ് പൂരാൻ 34 റണ്ണെടുത്തും പൊരുതി നോക്കി. എന്നാൽ, ഓപ്പണർമാരായ കെയിൻ വില്യംസണെയും, അഭിഷേക് ശർമ്മയെയും, നിലയുറപ്പിച്ച് തുടങ്ങിയ അപകടകാരിയായ നിക്കോളാസ് പൂരനെയും, അബ്ദുൾ സമദിനെയും മടക്കിയ ആവേശ്ഖാന്റെ ആവേശക്കൊടുങ്കാറ്റിൽ ഹൈദരാബാദ് വീണു. അവസാന ഓവറിലെങ്കിലും അൽപം പ്രതീക്ഷ വച്ച് പോരാട്ടത്തിനിറങ്ങിയ ഹൈദരാബാദിനെ തകർത്തത് ഹോൾഡറുടെ കിടിലൻ ഡെത്ത് ഓവറായിരുന്നു. അക്ഷരാർത്ഥത്തിൽ ഹെദരാബാദിന് അത് മരണ ഓവർ തന്നെയായി മാറി. 16 റൺ വിജയിക്കാൻ വേണ്ട ഓവറിൽ ജെയ്‌സൺ ഹോൾഡർ മൂന്നു റൺ മാത്രം വഴങ്ങി മൂന്നു വിക്കറ്റാണ് പിഴുതതത്.

Hot Topics

Related Articles