പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ നടക്കുന്ന ഗോവയിലെ പിജെഎൻ സ്റ്റേഡിയത്തിലേക്ക് ഹൈദരാബാദ് ആരാധകരെ ക്ഷണിച്ച് കോച്ച് മാന്വൽ മാർക്ക്വസ്. ഏറെ ആരാധകരുള്ള കേരളാ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പട സ്റ്റേഡിയത്തിൽ നിറഞ്ഞുകവിയുമൊന്നും അതിനൊപ്പം ഹൈദരാബാദ് ആരാധകരും വേണമെന്ന് മാർക്ക്വസ് ആവശ്യപ്പെട്ടു. ബ്ലാസ്റ്റേഴ്സ് ഞങ്ങളേക്കാൾ മികച്ച ടീമാണ്. ഇതൊരു മികച്ച ഫൈനലാണ്. ഏറ്റവും നല്ല ടീമുകൾ തന്നെ ഫൈനലിൽ എത്തി.
ഹൈദരാബാദിനെ സംബന്ധിച്ച് ചരിത്രത്തിലെ ഏറ്റവും മികച്ച സീസണാണ്. ആദ്യമായാണ് ഫൈനൽ ടിക്കറ്റ് ലഭിക്കുന്നത്. കിരീടത്തോടെ സീസൺ അവസാനിപ്പിക്കാൻ തന്നെയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഫൈനലിൽ ഹൈദരാബാദിനാണ് മഞ്ഞ ജെഴ്സി അനുവദിച്ചത്.