കൊൽക്കത്ത: ഹൈദരാബാദ് വെടിക്കെട്ട് പുരയ്ക്ക് വെള്ളമൊഴിച്ച് കൊൽക്കത്ത. വെടിക്കെട്ട് വീരന്മാരെ ആരെയും രണ്ടക്കം കടക്കാൻ വിടാതെ പുറത്താക്കിയ കൊൽക്കത്ത ബൗളിങ്ങ് നിരയാണ് കളിയിൽ മികവ് പുലർത്തിയത്. സ്കോർ : കൊൽക്കത്ത : 200/6. ഹൈദരാബാദ് : 120. 80 റണ്ണിൻ്റെ വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്.
സീസണിൽ ആദ്യ 300 ലക്ഷ്യമിട്ട് ബാറ്റ് വീശുന്ന എസ് ആർച്ച് വെടിക്കെട്ട് പുരയെ കൃത്യമായി വെള്ളമൊഴിച്ച് കെടുത്തുകയായിരുന്നു കൊൽക്കത്ത. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടി, ക്യാപ്റ്റന്‍ അന്‍ക്രിഷ് രഘുവംശി, വെങ്കടേഷ് അയ്യര്‍ എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളുടെ ബലത്തിലാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. ഓപ്പണര്‍മാര്‍ ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടതോടെ മികച്ച തുടക്കം എന്ന സ്വപ്‌നം ഈഡനിലും കൊല്‍ക്കത്തയ്ക്ക് അകലെയായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓപ്പണര്‍മാരായ ക്വന്റണ്‍ ഡി കോക്ക് 1(6) ആണ് ആദ്യം പുറത്തായത്. ടീം സ്‌കോര്‍ 14 റണ്‍സില്‍ എത്തി നില്‍ക്കെ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ സീഷാന്‍ അന്‍സാരിക്ക് ക്യാച്ച് നല്‍കിയാണ് ഡി കോക്കി മടങ്ങിയത്. മോശം ബാറ്റിംഗ് ഫോം തുടരുന്ന സുനില്‍ നരെയ്ന്‍ 7(7) മുഹമ്മദ് ഷമിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹെയ്ന്റിച്ച് ക്ലാസന്‍ പിടിച്ച് പുറത്തായി. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ അജിങ്ക്യ റഹാനെ 38(27) , അന്‍ക്രിഷ് രഘുവംശി 50(32) സഖ്യം തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റി. 81 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.
അഞ്ചാമനായി ക്രീസിലെത്തിയ വെങ്കിടേഷ് അയ്യര്‍ 29 പന്തുകളില്‍ നിന്ന് ഏഴ് ഫോറും, മൂന്ന് സിക്‌സും സഹിതം 60 റണ്‍സെടുത്താണ് പുറത്തായത്. റിങ്കു സിംഗ് 32*(17)പുറത്താകാതെ നിന്നപ്പോള്‍ ആന്ദ്രെ റസല്‍ അവസാന പന്തില്‍ റണ്ണൗട്ടായി 1(2). ഹൈദരാബാദിന് വേണ്ടി മുഹമ്മദ് ഷമി, പാറ്റ് കമ്മിന്‍സ്, സീഷാന്‍ അന്‍സാരി, ഹര്‍ഷല്‍ പട്ടേല്‍, കാമിന്ദു മെന്‍ഡിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ് ആരംഭിച്ച എസ് അര എച്ചിനെ കൊൽക്കത്ത ആദ്യം തന്നെ എറിഞ്ഞ് പിടിച്ചു. ഒൻപത് റൺ സ്കോർ ബോർഡിൽ തെളിഞപ്പോഴേയ്ക്കും ബാറ്റിൽ ആറ്റംബോംബ് നിറച്ച ഹെഡും (4) , അഭിഷേകും (2) , ഇഷാൻ കിഷനും(3) മടങ്ങിയെത്തി. എല്ലാം തകർന്നപ്പോൾ പ്രതീക്ഷ നൽകിയ നിതീഷ് കുമാർ റെഡി (19) 44 ൽ റസലിൻ്റെ പന്തിൽ നരേന് ക്യാച്ച് നൽകി മടങ്ങി. 66 ൽ മെൻഡിസും (27) വീണതോടെ രക്ഷാ പ്രവർത്തനം നടത്തിയ ആ കൂട്ടുകെട്ട് തകർന്നു.
75 ൽ വർമ്മ (6) , 112 ൽ ക്ലാസൻ (33) 114 ൽ കമ്മിൻസും (14) , സിമ്രജിത്തും (0) കുടി വീണ്ടതോടെ എത്ര നേരം ഉണ്ടാകും എസ് ആർ എച്ച് പ്രതിരോധം എന്ന് മാത്രമാണ് അറിയാനുണ്ടായിരുന്നത്. 120 ൽ ഹർഷൽ പട്ടേൽ (3) കൂടി പുറത്തായതോടെ കളി പൂർത്തിയായി. മുഹമ്മദ് ഷമി (2) പുറത്താകാതെ നിന്നു. കൊൽക്കത്തയ്കായി വൈഭവ് അറോറയും , വരുണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. റസൽ രണ്ടും , സുനിൽ നരേനും , ഹർഷിത് റാണയും ഓരോ വിക്കറ്റ് വീതവും പിഴുതു.