കൊച്ചി : പ്രേമലുവിന് ശേഷം നസ്ലെൻ-ഗിരീഷ് എഡി കോംബോയില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഐ ആം കാതലൻ. പ്രേമലുവിന് മുമ്ബ് ചിത്രീകരിച്ച ചിത്രമായിരുന്നെങ്കിലും ഐ ആം കാതലൻ തിയറ്ററുകളില്‍ എത്താൻ അല്പം വൈകി.ഈ നവംബർ ഏഴിന് തിയറ്ററുകളില്‍ എത്തിയ ടീൻ-കോമഡി-ത്രില്ലർ ചിത്രം മോശമല്ലാത്ത പ്രതികരണം നേടിയെടുത്തിരുന്നു. ചിത്രം റിലീസായി ഇപ്പോള്‍ രണ്ടാഴ്ച പിന്നിടുമ്ബോള്‍ ഐ ആം കാതലൻ്റെ ഒടിടി (I Am Kathalan OTT) അവകാശം വിറ്റു പോയിരിക്കുകയാണ്.
ഐ ആം കാതലൻ്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കാം.മനോരമ ഗ്രൂപ്പിൻ്റെ മാനോരമ മാക്സാണ് ഐ ആം കാതലൻ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്ന് സിനിമ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മനോരമ ഗ്രൂപ്പ് തന്നെയാണ് ചിത്രത്തിൻ്റെ സാറ്റ്ലൈറ്റ് അവകാശവും സ്വന്തമാക്കിയിരിക്കുന്നതെന്നുമാണ് സൂചന. അതേസമയം എത്ര രൂപയ്ക്കാണ് മനോരമ ഐ ആം കാതലൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയത് എന്ന കാര്യത്തില്‍ വ്യക്തമല്ല. റിലീസായി 40 ദിവസം പിന്നിട്ടതിന് ശേഷമാകും ചിത്രം ഒടിടിയില്‍ എത്തുക. അങ്ങനെയെങ്കില്‍ ഡിസംബർ രണ്ടാമത്തെ ആഴ്ചയിലോ ക്രിസ്മസിനോട് അനുബന്ധിച്ചോ ഐ ആം കാതലൻ ഒടിടിയിലേക്ക് എത്തിയേക്കും.ഐ ആം കാതലൻ ബോക്സ്ഓഫീസ്വളരെ കുറഞ്ഞ ബജറ്റില്‍ ഒരുക്കിയ ചിത്രമാണ് ഐ ആം കാതലൻ. ബോക്സ്ഓഫീസ് ട്രാക്കിങ് വെബ്സൈറ്റായ സാക്നിക്ക് പങ്കുവെക്കുന്ന റിപ്പോർട്ട് പ്രകാരം നസ്ലെൻ ചിത്രത്തിന് ബോക്സ്ഓഫീസില്‍ ആകെ നേടാനായത് അഞ്ച് കോടിയില്‍ അധികം രൂപയാണ്. റിലീസ് നാളുകളില്‍ ഒരു ദിവസം തന്നെ ഒരു കോടിയില്‍ അധികം ബോക്സ്ഓഫീസില്‍ നേടിയെങ്കിലും ആ ട്രെൻഡ് തുടരാൻ ഗിരീഷ് എഡി ചിത്രത്തിനായില്ല. പുതിയ ചിത്രങ്ങളായ സൂക്ഷ്മദർശിനി, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങള്‍ ഈ ആഴ്ച ബോക്സ്ഓഫീസില്‍ എത്തുന്നതോടെ ഐ ആം കാതലൻ തിയറ്റർ വിടുമായിരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഐ ആം കാതലൻ റിവ്യൂതമാശയ്ക്കൊപ്പം അല്‍പ്പം ത്രില്ലറും ചേർത്ത് മോശമല്ലാത്ത ഒരു തിയറ്റർ അനുഭവം നല്കിയ ചിത്രമാണ് ഐ ആം കതലൻ. ഹാക്കിങ് തുടങ്ങിയ വിഷയങ്ങള്‍ വളരെ ലളിതമായി പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കും വിധത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ചെറിയ ട്വിസ്റ്റും ഇടവേളകളില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളും ഒട്ടും മുശിപ്പിക്കാതെ പ്രേക്ഷകരെ സിനിമ ആസ്വദിക്കാൻ സഹായിക്കുന്നുണ്ട്. കൂടാതെ അധികം മെലോഡ്രാമയില്ലാതെ വളരെ വേഗത്തില്‍ കഥ പറഞ്ഞു പോകുന്നുമുണ്ട്. എന്നിരുന്നാലും ഗിരീഷ് എഡിയുടെ മികച്ച ചിത്രമെന്ന് ഐ ആം കാതലനെ പറയാൻ സാധിക്കില്ല. കേവലം ശരാശരിക്ക് മുകളില്‍ മാത്രം നില്ക്കുന്ന ചിത്രമെന്ന് പറയാൻ മാത്രം സാധിക്കും.
മറ്റൊരാളുടെ തിരക്കഥയ്ക്ക് ഗിരീഷ് എഡി ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ഐ ആം കാതലൻ. നടൻ സജിൻ ചെറുകായിലാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. ഡോ. പോള്‍സ് എൻ്റെർടെയ്മെൻ്റ്, ശ്രീ ഗോകുലം മൂവീസ്, ഹീറ്റ്മേക്കേഴ്സ് എൻ്റർടെയ്മെൻ്റ് എന്നീ ബാനറുകളില്‍ ഗോകുലം ഗോപാലനും, ഡോ. പോള്‍ വർഗീസും, കൃഷ്ണമൂർത്തിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നസ്ലന് പുറമെ അനിഷ്മ അനില്‍കുമാർ, ദിലീഷ് പോത്തൻ, ലിജോമോള്‍ ജോസ്, സജിൻ ചെറുകായില്‍, വിനീത് വാസുദേവൻ, വിനീത് വിശ്വം, അർഷാദ് അലി, കിരണ്‍ ജോസി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശരണ്‍ വേലായുധനാണ് ഛായാഗ്രാഹകൻ. സിദ്ധാർഥാ പ്രദീപാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ആകാശ് ജോസഫ് വർഗീസാണ് എഡിറ്റർ.