നെറികെട്ട കാക്കി..! സഹപ്രവര്‍ത്തകന്റെ പൊതുദര്‍ശന ചടങ്ങ്, ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം; നാട് വിറങ്ങിലിച്ച് നില്‍ക്കുമ്പോള്‍ ക്രിക്കറ്റ്കളിയുടെ തിരക്കില്‍ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: കൃത്യനിര്‍വ്വഹണത്തിനിടെ മരണപ്പെട്ട സഹപ്രവര്‍ത്തകന്‍ ബാലുവിന്റെ പൊതുദര്‍ശന ചടങ്ങ് നടക്കുന്നതിനിടെ ഐഎഎസ് , ഐപിഎസ് ഉദ്യോഗസ്ഥര്‍ ക്രിക്കറ്റ് കളിയുടെ തിരക്കില്‍. ആലപ്പുഴയിലെ ഇരട്ട കൊലപാതകത്തില്‍ നാട് വിറങ്ങലിച്ച് നില്‍ക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആലപ്പുഴയില്‍ യോഗം ചേര്‍ന്നിരുന്നു. സംസ്ഥാനത്ത് ഉടനീളം ജാഗ്രതാ നിര്‍ദ്ദേശവുമുണ്ട്. ഇതിനിടയിലാണ് പൊലീസുകാര്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്. ട്രെയിനിംഗ് എഡിജിപി യോഗേഷ് ഗുപ്ത ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുത്തു.

Advertisements

ആലപ്പുഴ പുന്നപ്ര സ്വദേശിയായ ബാലു (27) ഇക്കൊല്ലം ജനുവരിയിലാണ് പരിശീലനത്തിനായി സേനയില്‍ ചേര്‍ന്നത്. പുന്നപ്ര ആലിശ്ശേരില്‍ കാര്‍ത്തികയില്‍ ഡി.സുരേഷിന്റെയും അനിലാ ദാസിന്റെയും മകനാണ്. സിവില്‍ എഞ്ചിനീയറിംഗ്, ധനതത്വശാസ്ത്രം എന്നിവയില്‍ ബിരുദധാരിയായ അദ്ദേഹം അവിവാഹിതനാണ്.കേസന്വേഷണത്തിന്റെ ഭാഗമായി സഹപ്രവര്‍ത്തകരോടൊപ്പം വളളത്തില്‍ യാത്രചെയ്യവെ കടയ്ക്കാവൂര്‍ പണയില്‍കടവിലായിരുന്നു അപകടം.

Hot Topics

Related Articles