ഐസിസി ഓൾ റൗണ്ടർമാരുടെ റാങ്കിംഗിൽ  ഹാർദിക് പാണ്ഡ്യയ്ക്ക് ഒന്നാം സ്ഥാനം

സ്പോർട്സ് ഡെസ്ക് : ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ ഒന്നാം സ്ഥാനത്ത്. ലോകകപ്പ് നേട്ടത്തിന് ശേഷമാണ് ഒന്നാം നമ്ബര്‍ ട്വന്റി-20 ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയെ ഐസിസി തിരെഞ്ഞടുത്തത്.ഹാര്‍ദിക് ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്കായി 144 റണ്‍സ് നേടുകയും 11 വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. ശനിയാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനലില്‍ 20 റണ്‍സ് നഷ്ടത്തില്‍ മൂന്ന് വിക്കറ്റുകള്‍ നേടി വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഹാര്‍ദിക് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഒന്നാമതെത്തി. ഒന്നാമതായിരുന്ന ശ്രീലങ്കന്‍ താരം വനിന്ദു ഹസരംഗ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Advertisements

Hot Topics

Related Articles