ദുബായ്: ഐ.സി.സി ഏകദിന റാങ്കിങ്ങിൽ മുന്നേറാനാവാതെ ഇന്ത്യ. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര നേടിയെങ്കിലും റാങ്കിങ്ങില്‍ മാറ്റമില്ലാതെ തുടരുകയാണ് നിലവിൽ ഇന്ത്യൻ ടീം. ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. വിൻഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ 3-0ത്തിന് തൂത്തു വാരിയിരുന്നു. 110 പോയിന്റാണ് ഇന്ത്യക്കുള്ളത്. 128 പോയിന്റുള്ള ന്യൂസിലൽഡ് ഒന്നാം സ്ഥാനത്തും.119 പോയിന്റുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തുമാണ്. ഇന്ത്യയേക്കാൾ നാല് പോയിന്റ് മാത്രം പിന്നിലുള്ള പാക്കിസ്ഥാനാണ് നാലാമത്.
സിംബാവേക്ക് എതിരെയാണ് ഇനി ഇന്ത്യയുടെ ഏകദിന പരമ്പര . ഈ വർഷമാദ്യം ദക്ഷിണാഫ്രിക്കയോട് തോറ്റാണ് ഇന്ത്യ തുടങ്ങിയത്. എന്നാൽ വിൻഡീസിനെ കൂടാതെ ഇംഗ്ലണ്ടിനെതിരേയും ഇന്ത്യക്ക് പരമ്പര നേടാനായി. മുൻ നിര താരങ്ങളുടെ അഭാവത്തിലാണ് ഇന്ത്യ വിൻഡീസിലെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ഓസ്ട്രേലിയ ഏകദിന റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്ത് തുടരുന്നു. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്ഥാൻ എന്നിവരാണ് യഥാക്രമം ആറ് മുതൽ പത്തുവരെയുള്ള സ്ഥാനങ്ങളിൽ .