സ്പോർട്സ് ഡെസ്ക്ക് : ഐ.സി.സി ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി സൂര്യകുമാര്‍ യാദവ്. 906 പോയിന്റുമായി മറ്റ് ബാറ്റര്‍മാരെക്കാള്‍ ബഹുദൂരം മുന്നിലാണ് സൂര്യ.രണ്ടാം സ്ഥാനത്തുള്ള മുഹമ്മദ് റിസ്വാനും സൂര്യയും തമ്മില്‍ 70 പോയിന്റിന്റെ വ്യത്യാസമാണുള്ളത്. റിസ്വാന് 836 പോയിന്റുണ്ട്.
ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ മറ്റൊരു താരം. 168 പേരെ മറികടന്ന് ഗില്‍ 30ാം റാങ്കിലെത്തി. ന്യൂസിലാന്റിനെതിരെ അവസാന ടി20 യില്‍ നേടിയ സെഞ്ച്വറിയാണ് ഗില്ലിന് തുണയായത്. ഏകദിന റാങ്കിങ്ങില്‍ ആറാമതാണ് ഗില്‍. വിരാട് കോഹ്ലി പതിനഞ്ചാം സ്ഥാനത്താണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബോളിങ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ ബോളര്‍ പോലും ഇടം നേടിയില്ല. 13ാം സ്ഥാനത്തുള്ള അര്‍ഷദീപ് സിങ്ങാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ മുന്നില്‍. റാഷിദ് ഖാനാണ് ഒന്നാം സ്ഥാനത്ത്. ഓള് റൗണ്ടര്‍മാരില്‍ ഹര്‍ദിക് പാണ്ഡ്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് കയറി. ഷാകിബുല്‍ ഹസനാണ് ഓള് റൗണ്ടര്‍മാരില്‍ ഒന്നാമന്