ഐസിസി ടെസ്റ്റ് റാങ്കിങില്‍ വീണ്ടും നേട്ടം കൊയ്ത് ജയ്‌സ്വാള്‍ ; ആദ്യ പത്തിൽ യുവ താരത്തിന് മുന്നിലുള്ള ഒരേയൊരു ഇന്ത്യൻ താരം കോഹ്ലി മാത്രം

ദുബായ് : ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങില്‍ ഇന്ത്യൻ യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളിന് നേട്ടം. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 10ാം സ്ഥാനത്തേക്കാണെത്തിയത്. ആദ്യമായാണ് ജയ്‌സ്വാള്‍ ആദ്യ പത്തില്‍ ഇടം പിടിക്കുന്നത്. എട്ടാമതുള്ള വിരാട് കോഹ്‌ലി മാത്രമാണ് യുവതാരത്തിന് മുന്നിലുള്ള ഏക ഇന്ത്യൻ താരം. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രോഹിത് ശർമ 11-ാം സ്ഥാനത്തുണ്ട്. ദീർഘകാലമായി കളത്തിന് പുറത്താണെങ്കിലും ഋഷഭ് പന്ത് 14ാം സ്ഥാനത്ത് തുടരുന്നു. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയിൻ വില്യംസണാണ് ഒന്നാമത്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട് രണ്ടാമതും ആസ്‌ത്രേലിയൻ താരം സ്റ്റീവ് സ്മിത്ത് മൂന്നാമതുമാണ്. ഡാരൻമിച്ചല്‍ (4), ബാബർ അസം (5), ഉസ്മാൻ ഖ്വാജ (6), ദിമുത് കരുണരത്‌നെ (7) എന്നിവരുടെ സ്ഥാനത്തിന് മാറ്റമില്ല.

Advertisements

ബൗളർമാരുടെ റാങ്കിങില്‍ ആദ്യ രണ്ടിലും ഇന്ത്യൻ താരങ്ങളാണ്. പേസർ ജസ്പ്രിത് ബുംറ ഒന്നാമത് തുടരുമ്പോള്‍ ആർ അശ്വിൻ രണ്ടാമതുണ്ട്. കഗിസോ റബാഡയാണ് പിന്നില്‍. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ജോഷ് ഹേസല്‍വുഡ് നാലാമതെത്തി. ഓസ്ട്രേലിയയുടെ സഹതാരം പാറ്റ് കമ്മിൻ അഞ്ചാം സ്ഥാനത്തേക്ക് വീണു. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഓസീസിന്റെ തന്റെ നതാൻ ലിയോണ്‍ ആറാമതെത്തി. ഒരു സ്ഥാനം നഷ്ടമായ രവീന്ദ്ര ജഡേജ ഏഴാമതാണ്. പ്രഭാത് ജയസൂര്യ (ശ്രീലങ്ക), ജെയിംസ് ആൻഡേഴ്സണ്‍ (ഇംഗ്ലണ്ട്), കെയ്ല്‍ ജെയ്മിസണ്‍ (ന്യൂസിലൻഡ്) എന്നിവർ തുടർന്നുള്ള സ്ഥാനങ്ങളില്‍. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടെസ്റ്റ് ഓള്‍റൗണ്ടർമാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജ ഒന്നാമത് തുടരുന്നു. എട്ട് വരെയുള്ള സ്ഥാനങ്ങളില്‍ മാറ്റമൊന്നുമില്ല. അശ്വൻ രണ്ടാമതും അക്സർ പട്ടേല്‍ അഞ്ചാം സ്ഥാനത്തുമുണ്ട്. ഏകദിന റാങ്കിങില്‍ പാക് താരം ബാബർ അസം ഒന്നാം സ്ഥാനം നിലനിർത്തി. ഇന്ത്യയുടെ മൂന്ന് താരങ്ങളാണ് തൊട്ടു പിന്നിലുള്ളത്. ശുഭ്മാൻ ഗില്‍ (2), വിരാട് കോഹ്‌ലി (3), രോഹിത് ശർമ്മ (4) സ്ഥാനത്ത് തുടരുന്നു. അടുത്തിടെ ബിസിസിഐ വാർഷിക കരാറില്‍ നിന്ന് പുറത്തായ ശ്രേയസ് അയ്യർ 12ാം സ്ഥാനത്ത് നില്‍ക്കുന്നു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.