ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി ഇന്ത്യന്‍ താരം വിരാട് കോലി. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കോലി ഒമ്പതാം സ്ഥാനത്തെത്തി. അതേസമയം ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ ആദ്യ പത്തില്‍ നിന്ന് പുറത്തായി. നാല് സ്ഥാനങ്ങള്‍ നഷ്ടപ്പെടുത്തിയ അദ്ദേഹം 14-ാം സ്ഥാനത്തേക്ക് വീണു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മോശം പ്രകടനമാണ് രോഹിത്തിനെ താഴോട്ട് വീഴ്ത്തിയത്. കോലി ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു അര്‍ധ സെഞ്ചുറി നേടിയിരുന്നു.
ആദ്യ ഇരുപതില്‍ ഇരുവര്‍ക്കും പുറമെ റിഷഭ് പന്തുമുണ്ട്. 12-ാം സ്ഥാനത്താണ് താരം. ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചല്‍ നാലാമതെത്തി. ഓരോ സ്ഥാനങ്ങള്‍ നഷ്ടമായ ഉസ്മാന് ഖവാജ (ഓസ്ട്രേലിയ), ബാബര്‍ അസം (പാകിസ്ഥാന്) എന്നിവരാണ് അഞ്ചും ആറും സ്ഥാനത്ത്. മാര്‍നസ് ലബുഷെയ്ന് (ഓസ്ട്രേലിയ), ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്) എന്നിവര്‍ കോലിക്ക് മുകളില്‍ ഏഴും എട്ടും സ്ഥാനത്തുണ്ട്. പാകിസ്ഥാനെതിരെ മോശം പ്രകടനം പുറത്തെടുത്ത ട്രാവിസ് ഹെഡിന് നാല് സ്ഥാനം നഷ്ടമായി. പത്താമതാണിപ്പോള് ഹെഡ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ ബൗളര്‍മാരുടെ പട്ടിക മാറ്റമില്ലാതെ തുടരുകയാണ്. ഇന്ത്യന്‍ സ്പിന്നര്‍ ആര് അശ്വിനാണ് ഒന്നാമത്. അശ്വിനെ കൂടാതെ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കൂടി ആദ്യ അഞ്ചിലുണ്ട്. രവീന്ദ്ര ജഡേജ നാലാം സ്ഥാനത്തും ജസ്പ്രിത് ബുമ്ര തൊട്ടുപിന്നിലും തുടരുന്നു. ദക്ഷിണാഫ്രിക്ക കഗിസോ റബാദ, ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഒല്ലി റോബിന്‍സണ്‍, ജെയിംസ് ആന്ഡേഴ്സണ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പ്രഭാത് ജയസൂര്യ, നതാന്‍ ലിയോണ്‍ എന്നിവര്‍ യഥാക്രമം ആറ് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍.