മുംബൈ : ഐസിസി വനിതാ ഏകദിന ലോകകപ്പിനും ന്യൂസിലന്‍ഡ് പര്യടനത്തിനുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ന്യൂസീലന്‍ഡ് വേദിയാകുന്ന ലോകകപ്പില്‍ ഇന്ത്യയെ മിതാലി രാജ് നയിക്കും. ഹര്‍മന്‍പ്രീത് കൗറാണ് വൈസ് ക്യാപ്റ്റന്‍.
മാര്‍ച്ച് നാല് മുതല്‍ ഏപ്രില്‍ മൂന്ന് വരെയാണ് ലോകകപ്പ്.
ഓള്‍റൗണ്ട് മികവ് കൊണ്ട് 2021ല്‍ മികവ് പുലര്‍ത്തിയ സ്നേഹ് റാണ സ്ഥാനം നിലനിര്‍ത്തി. വെറ്ററന്‍ താരം ജൂലന്‍ ഗോസ്വാമിയും ഇടംപിടിച്ചു. മൂന്ന് സ്റ്റാന്‍ഡ് ബൈ താരങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്.
ബേ ഓവലില്‍ മാര്‍ച്ച് ആറിന് പാക്കിസ്ഥാനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യന്‍ വനിതകളുടെ ആദ്യ മത്സരം. ന്യൂസിലന്‍ഡിനെ മാര്‍ച്ച് 10നും വെസ്റ്റ് ഇന്‍ഡീസിനെ 12നും ഇംഗ്ലണ്ടിനെ 16നും ഓസ്ട്രേലിയയെ 19നും ബംഗ്ലാദേശിനെ 22നും ദക്ഷിണാഫ്രിക്കയെ 27നും ഇന്ത്യന്‍ ടീം ഗ്രൂപ്പ് ഘട്ടത്തില്‍ നേരിടും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏകദിന ലോകകപ്പിന് മുന്നോടിയായി ന്യൂസിലന്‍ഡില്‍ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് ഇന്ത്യന്‍ ടീമിനുള്ളത്. ഫെബ്രുവരി 11 മുതലാണ് ന്യൂസീലന്‍ഡ് പരമ്പര.
ഇന്ത്യന്‍ വനിതാ ടീം
മിതാലി രാജ്(ക്യാപ്റ്റന്‍) ഹര്‍മന്‍പ്രീത് കൗര്‍(വൈസ് ക്യാപ്റ്റന്‍), സ്മൃതി മന്ദാന, ഷെഫാലി വെര്‍മ, യാസ്തിക ഭാട്ട്യ, ദീപ്തി ശര്‍മ്മ, റിച്ച ഘോഷ്(വിക്കറ്റ് കീപ്പര്‍), സ്നേഹ് റാണ, ജൂലന്‍ ഗോസ്വാമി, പൂജ വസ്ത്രാക്കര്‍, മേഘ്ന സിങ്, രേണുക സിങ് ഠാക്കൂര്‍, തനിയാ ഭാട്ട്യ(വിക്കറ്റ് കീപ്പര്‍), രാജേശ്വരി ഗെയ്ക്വാദ്, പൂനം യാദവ്.