തിരുവനന്തപുരം : ഐസിസി ഏകദിന ലോകകപ്പിനായി അഫ്ഗാനിസ്ഥാൻ ടീം കേരളത്തിലെത്തി. റാഷിദ് ഖാൻ, മുജീബ് റഹ്മാൻ, നവീൻ ഉള്‍ ഹഖ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് ലോകകപ്പിനായി കേരളത്തില്‍ എത്തിയിരിക്കുന്നത്.തിരുവനന്തപുരം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഈ വെള്ളിയാഴ്ച്ച സൗത്താഫ്രിക്കയുമായി അഫ്ഗാനിസ്ഥാൻ സന്നാഹ മത്സരം കളിക്കും. ഏഷ്യ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായാണ് അഫ്ഗാനിസ്ഥാൻ ലോകകപ്പിനായി എത്തുന്നത്.
ഏഷ്യ കപ്പില്‍ ശ്രീലങ്കയ്ക്കെതിരായ തോല്‍വി ക്രിക്കറ്റ് ലോകത്ത് തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകകപ്പിലേക്ക് വരുമ്പോള്‍ റാഷിദ് ഖാൻ തന്നെയാകും അഫ്ഗാനിസ്ഥാൻ്റെ തുറുപ്പുചീട്ട്. അതിനൊപ്പം മുജീബ് റഹ്മാൻ, മുഹമ്മദ് നബി എന്നീ സ്പിന്നര്‍മാരുടെയും പ്രകടനം നിര്‍ണ്ണായകമാകും. മൂവരും ബാറ്റിങ് മികവും ഈ ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് ഗുണം ചെയ്യും. നാല് സന്നാഹ മത്സരങ്ങള്‍ക്കാണ് തിരുവനന്തപുരം വേദിയാകുന്നത്. സെപ്റ്റംബര്‍ 29 ന് അഫ്ഗാനിസ്ഥാൻ – സൗത്താഫ്രിക്ക മത്സരവും തൊട്ടടുത്ത ദിവസം ഓസ്ട്രേലിയ – നെതര്‍ലൻഡ്സ് മത്സരത്തിനും ഒക്ടോബര്‍ രണ്ടിന് ന്യൂസിലൻഡ് – സൗത്താഫ്രിക്ക മത്സരത്തിനും ഒക്ടോബര്‍ മൂന്നിന് ഇന്ത്യ – നെതര്‍ലൻഡ്സ് മത്സരവും തിരുവനന്തപുരം ഗ്രീൻ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും.