ഐസിസി റാങ്കിങ്ങിൽ എല്ലാ വിഭാഗത്തിലും ഒന്നാമത് എത്തി ടീം ഇന്ത്യ..! ടെസ്റ്റിലും ട്വന്റി20യിലും ഏകദിനത്തിലും ഇന്ത്യ തന്നെ ഒന്നാമൻ; ഏകദിന ബൗളിംങിൽ മുഹമ്മദ് സിറാജും ടെസ്റ്റ് ഓൾ റൗണ്ടർമാരിൽ ജഡേജയും ഒന്നാമൻ

ലണ്ടൻ: ഐസിസി ക്രിക്കറ്റ് റാങ്കിങിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. ക്രിക്കറ്റ് റാങ്കിങ്ങിൽ മൂന്നു ഫോർമാറ്റിലും ഒന്നാം സ്ഥാനത്ത് എത്തിയാണ് ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഏകദിനത്തിലും ടെസ്റ്റിലും ട്വന്റി ട്വന്റിയിലും ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ട്വന്റി ട്വന്റിയിൽ 267 പോയിന്റും, ഏകദിനത്തിൽ 114 പോയിന്റും നേടിയ ഇന്ത്യയ്ക്ക് 115 പോയിന്റാണ് ടെസ്റ്റിലുള്ളത്. ട്വന്റ് ട്വന്റിയിൽ രണ്ടാമതുള്ള ഇംഗ്ലണ്ടിന് 266 പോയിന്റും, മൂന്നാമതുള്ള പാക്കിസ്ഥാന് 258 പോയിന്റുമുണ്ട്.

Advertisements

ഏകദിനത്തിൽ 112 പോയിന്റുമായി ആസ്‌ട്രേലിയ രണ്ടാമതും, 111 പോയിന്റ് വീതം നേടി ന്യൂസിലൻഡും ഇംഗ്ലണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുമുണ്ട്. ടെസ്റ്റ് റാങ്കിങ്ങിൽ 111 പോയിന്റുള്ള ആസ്ട്രിലേയ രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ, 106 പോയിന്റുമായി ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ട്വന്റി 20 ബാറ്റർമാരിൽ 906 പോയിന്റുമായി സൂര്യകുമാർ യാദവ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്വാൻ 836 പോയിന്റുമായി രണ്ടാമതും, ബാബർ 778 പോയിന്റുമായി മൂന്നാമതും ഉണ്ട്. ഏകദിന ബാറ്റർമാരിൽ ബാബർ അസമിനാണ് ഒന്നാം സ്ഥാനം. ബാബർ 887 പോയിന്റ് നേടിയപ്പോൾ രണ്ടാമതുള്ള സൗത്ത് ആഫ്രിക്കയുടെ വാൻ ഡസാർ 787 പോയിന്റുമായി രണ്ടാമതാണ്. ആസ്‌ട്രേലിയയുടെ ഡേവിഡ് വാർണർ 747 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഉണ്ട്.

ടെസ്റ്റ് റാങ്കിങ്ങിൽ ആസ്‌ട്രേലിയയുടെ മാർക്കസ് ലെബുഷൈൻ 921 പോയന്റുമായി ഒന്നാം സ്ഥാനവും, 897 പോയിന്റുമായി സ്റ്റീവ് സ്മിത്ത് രണ്ടാം സ്ഥാനവും നേടിയപ്പോൾ 862 പോയിന്റുമായി ബാബർ അസം മൂന്നാം സ്ഥാനത്തുമുണ്ട്. ബൗളർമാരിൽ ട്വന്റി ട്വന്റിയിൽ 698 പോയിന്റുമായി അഫ്ഗാനിസ്ഥാന്റെ റാഫിദ് ഖാനാണ് മുന്നിൽ. ഏകദിനത്തിൽ ബൗളിംങ് മികവുമായി മുഹമ്മദ് സിറാജ് തന്നെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന.് 729 പോയിന്റാണ് സിറാജിന് സ്വന്തമായത്. 867 പോയിന്റുമായി പാറ്റ് കമ്മിൻസാണ് ടെസ്റ്റിലെ ഒന്നാം നമ്പർ ബൗളർ. നാഗ്പൂർ ടെസ്റ്റിലെ ബൗളിംങ് മികവിന്റെ അടിസ്ഥാനത്തിൽ ആർ അശ്വിൻ ടെസ്റ്റ് ബൗളിംങിൽ രണ്ടാം സ്ഥാനത്ത് എത്തി.

ഓൾ റൗണ്ടർമാരിൽ ഏകദിനത്തിലും ട്വന്റി 20യിലും ബംഗ്ലാദേശിന്റെ ഷക്കീബ് അൽഹസനാണ് ഒന്നാം സ്ഥാനം. ഓൾറൗണ്ടർമാരിൽ ടെസ്റ്റിൽ രവീന്ദ്ര ജഡേജയാണ് ഒന്നാമൻ.

Hot Topics

Related Articles