ഇടക്കൊച്ചി :ഇടക്കൊച്ചിയിലെ ട്രാഫിക് പ്രശ്നങ്ങൾക്ക് പരിഹാരം തേടി അസി: കമ്മീഷണൽ സ്ഥലം സന്ദർശിച്ചു. കണ്ണങ്ങാട്ട് റോഡും, പി ഡബ്യു ഡി റോഡും സന്ധിക്കുന്ന ജംഗ്ഷനിൽ (സെൻ്റ് മേരീസ് പള്ളിക്ക് മുൻവശം ) ട്രാഫിക്ക് പ്രശ്നങ്ങളും , സ്ഥിരമായി സംഭവിക്കുന്ന അപകടങ്ങളും ചൂണ്ടിക്കാട്ടി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൊച്ചി അസി: പോലീസ് കമ്മീഷണർ ഉമേഷ് ഗോയലിന് ഇടക്കൊച്ചി സെൻട്രൽ റെസിഡൻസ് അസ്സോസിയേഷനാണ് നിവേദനം നൽകിയത്. നിവേദനത്തിൻ്റെ ഫലമായി അസി: കമ്മീഷണൽ സ്ഥലം സന്ദർശിച്ച് അസ്സോസിയേഷൻ ഭാരവാഹികളുമായി സംസാരിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ മെയ് 6–ാം തീയതി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ രാവിലെ 11 ന് കൗൺസിലർമാർ, പി ഡബ്യു ഡി ഉദ്യോഗസ്ഥർ, റസിഡൻ്റ് സ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ സംഘടന
പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തും. തുടർന്ന് സീബ്രാലൈൻ വരയ്ക്കുന്നതിനും, സിംഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നതിനും, പോലീസിൻ്റെ സ്ഥിര സാന്നിധ്യം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ തീരുമാനങ്ങൾ യോഗത്തിൽ വെച്ച് ചർച്ച ചെയ്ത ശേഷം സ്വീകരിക്കാമെന്ന് അസി: കമ്മിഷണർ ഉറപ്പുനൽകി.
ഇ സി ആർ എ പ്രസിഡൻറ് ജോൺ റിബല്ലോ, കൊച്ചി നഗരസഭ കൗൺസിലർ മാരായ അഭിലാഷ് തോപ്പിൽ, ജീജ ടെൻസൻ, അസോസിയേഷൻ ജനറൽ സെക്രട്ടറി എം പി ജോസഫ് , പിടി മാനുവൽ, സതീഷ് പടക്കാറ മറ്റു ഭാരവാഹികൾ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.