കച്ചവടമാണ് വ്യാപാരികളുടെ രാഷ്ട്രീയം; പള്ളുരുത്തി മർച്ചൻസ് അസോസിയേഷൻറെ പുതിയ മന്ദിരമായ മർച്ചൻസ് ടവർ ഉദ്ഘാടനം ചെയ്തു

ഇടക്കൊച്ചി: കച്ചവട മേഖലയിൽ കോട്ടം ഉണ്ടാക്കുന്ന ഏതൊരു നീക്കത്തെയും ചെറുത്ത് തോൽപ്പിക്കുമെന്ന് അത്തരത്തിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കച്ചവട മേഖലയിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന അവസ്ഥ ഉണ്ടായാൽ ഏതാണെങ്കിലും അതിനെതിരെ ശക്തമായി നിലപാടുകൾ എടുക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജിവസ് പ്രസ്താവിച്ചു. പള്ളുരുത്തി മർച്ചൻസ് അസോസിയേഷൻറെ പുതിയ മന്ദിരമായ മർച്ചൻസ് ടവറിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

മർച്ചൻസ് ടവറിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് രാജു അപ്‌സരയും, ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് പി.സി.ജേക്കബ് നിർവഹിച്ചു. പ്രസിഡൻറ് ഡിലൈറ്റ് പോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ.റിയാസ്, കൗൺസിലർ അഡ്വ പി.എസ്.വിജു, ജില്ലാ വർക്കിംഗ് പ്രസിഡൻറ് ജിമ്മി ചക്യത്ത്, ജില്ലാ ട്രഷറർ സി എസ് അജ്മൽ, വൈസ് പ്രസിഡൻറ് എൻ.പി.അബ്ദുൽ റസാഖ്, ജില്ലാ സെക്രട്ടറി കെ.എ.ജോസഫ്, മണ്ഡലം ജനറൽ സെക്രട്ടറി പി.സി. സുനിൽകുമാർ, മണ്ഡലം ട്രഷറർ കെ.വി ആൻറണി, ജനറൽ സെക്രട്ടറി തോംസൺ ജോസ്,പി.പി,പി വിജയൻ, എം.എൽ റോക്കി എന്നിവർ സംസാരിച്ചു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.