തിയറ്ററുകളിൽ ഹിറ്റ് അടിച്ചു; ടൊവിനോയുടെ ‘ഐഡന്‍റിറ്റി’ ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു

ടൊവിനോ തോമസ്, തൃഷ കൃഷ്ണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഐഡന്‍റിറ്റി എന്ന ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ആദ്യത്തെ പ്രധാന റിലീസുകളില്‍ ഒന്നായി ജനുവരി 2 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ സീ 5 ലൂടെയാണ് ചിത്രം സ്ട്രീമിം​ഗിന് എത്തുക. ജനുവരി 31 ന് ചിത്രം ഒടിടിയിലെ പ്രദര്‍ശനം ആരംഭിക്കും. മലയാളത്തിനൊപ്പം തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രം കാണാനാവും.

Advertisements

ഫോറെന്‍സിക് എന്ന ചിത്രത്തിന് ശേഷം അഖില്‍ പോളിനും അനസ് ഖാനുമൊപ്പം ടൊവിനോ എത്തുന്ന ചിത്രമാണ് ഐഡന്‍റിറ്റി. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയ് സി ജെയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സ്റ്റൈലിഷ് ലുക്ക് ആന്‍ഡ് ഫീലിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ചിത്രത്തിലെ ആക്ഷന്‍ രം​ഗങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃഷയാണ് ചിത്രത്തിലെ നായിക. തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രവുമാണിത്. ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം ബോളിവുഡ് താരം മന്ദിര ബേദിയാണ് കൈകാര്യം ചെയ്യുന്നത്. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ലിയോയ്ക്ക് ശേഷം തൃഷയും ഗാണ്ഡീവധാരി അർജുന, ഹനുമാൻ എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം വിനയ് റായ്‍യും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.  അഖിൽ ജോർജാണ് ഛായാഗ്രാഹകൻ. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയിയുടെതാണ്.

Hot Topics

Related Articles