ഇന്ത്യ ന്യൂസിലൻഡ് ഒന്നാം ടെസ്റ്റ്; രചിൻ രവീന്ദ്രയ്ക്ക് സെഞ്ച്വറി; മുറുക്കിയ പിടി അയച്ച് ടീം ഇന്ത്യ

ബംഗളൂരു: ന്യൂസിലൻഡിന് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബൗളിംങിലും ഇന്ത്യ പതറുന്നു. പേരു കേട്ട ഇന്ത്യൻ പേസർമാർ മൂന്നാം ദിനം ആദ്യം കളി തിരിച്ചു പിടിക്കുമെന്ന പ്രതീക്ഷ നൽകിയെങ്കിലും രചിൻ രവീന്ദ്ര സെഞ്ച്വരിയിലൂടെ ഇന്ത്യയെ പിൻ സീറ്റിലാക്കി. ഒപ്പം ടിം സൗത്തി കൂടി ആക്രമിച്ചു കളിച്ചതോടെ 299 റണ്ണിന്റെ ലീഡുമായി ന്യൂസിലൻഡ് കുതിക്കുകയാണ്. 46 റണ്ണിന് എല്ലാവരും പുറത്തായ ഇന്ത്യയ്ക്ക് എതിരെ ലഞ്ചിന് പിരിയുമ്പോൾ ഏഴു വിക്കറ്റ് നഷ്ടമാക്കി ന്യൂസിലൻഡ് 345 റണ്ണെടുത്തിട്ടുണ്ട്.

Advertisements

രണ്ടാം ദിനം 180 ന് മൂന്ന് എന്ന നിലയിലാണ് ന്യൂസിലൻഡ് ബാറ്റിംങ് അവസാനിപ്പിച്ചത്. എന്നാൽ, 193 ൽ ഡാരി മിച്ചലിനെയും (18), ടോം ബ്ലണ്ടനിലിനെയും (5), വീഴ്ത്തിയ സിറാജും ബുറയും ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. പിന്നാലെ ഗ്ലെൻ ഫിലിപ്‌സിനെയും (14) മാറ്റ് ഹാരിയെയും (8) ക്ലീൻ ബൗൾ ചെയ്ത് ജഡേജ കിവീസ് ലീഡ് പരിധികടക്കില്ലെന്ന് തോന്നിപ്പിച്ചു. എന്നാൽ, സെഞ്ച്വറി നേടിയ രചിൻ രവീന്ദ്ര(104)യ്‌ക്കൊപ്പം ടിം സൗത്തി (49) കൂടി ചേർന്നതോടെ കിവീസ് കുതിച്ചു കയറി. 233 ൽ ഒന്നിച്ച രണ്ടു പേരും ചേർന്ന് ഇതിനോടകം 100 റണ്ണിലധികം ചേർത്തു കഴിഞ്ഞു. ഇതോടെ ഇന്ത്യ പ്രതിരോധത്തിലായി കഴിഞ്ഞു. രണ്ടാം ഇന്നിംങ്‌സിൽ അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് തോൽവി ഒഴിവാക്കാൻ സാധിക്കു.

Hot Topics

Related Articles