ലഖ്‌നൗ: സ്വന്തം മൈതാനത്ത് ഹൈദരാബാദിനോട് ഏറ്റ ആറു വിക്കറ്റ് തോൽവിയോടെ ലഖ്‌നൗ ഐപിഎല്ലിൽ നിന്ന് പുറത്തേയ്ക്ക്. ഏഴ് വിക്കറ്റ് നഷ്ടമാക്കി ലഖ്‌നൗ ഉയർത്തിയ 205 റൺ , നാല് വിക്കറ്റ് മാത്രം നഷ്ടമാക്കി ഹൈദരാബാദ് മറികടന്നു. നേരത്തെ തന്നെ ഐപിഎല്ലിൽ നിന്നും ഹൈദരാബാദ് പുറത്തായതിനാൽ മത്സരഫലം ഇവർക്ക് പ്രസക്തമല്ല. 12 കളികളിൽ നിന്നും 10 പോയിന്റ് മാത്രമുള്ള ലഖ്‌നൗവിന് ഹൈദരാബാദിന് എതിരായത് അടക്കം എല്ലാ കളികളും വിജയിച്ചാൽ മാത്രമാണ് പ്ലേ ഓഫിൽ എന്തെങ്കിലും പ്രതീക്ഷകൾ അവശേഷിച്ചിരുന്നത്. എന്നാൽ, ഹൈദരാബാദിന് എതിരായ തോൽവിയോടെ ലഖ്‌നൗ ഐപിഎല്ലിൽ നിന്ന് പുറത്തായി. ഇനി 12 കളികളിൽ നിന്നും 14 പോയിന്റുള്ള മുംബൈയ്ക്കും, 12 കളികളിൽ നിന്നും 13 പോയിന്റുള്ള ഡൽഹിയ്ക്കും മാത്രമാണ് സാധ്യത അവശേഷിക്കുന്നത്.
മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. മിച്ചൽ മാർഷും (65) , മാക്രവും (61) ചേർന്ന് വെടിക്കെട്ട് തുടക്കമാണ് ഡൽഹിയ്ക്ക് നൽകിയത്. 10 ഓവറിൽ 115 ൽ നിൽക്കെ മാർഷ് പുറത്തായതാണ് നിർണ്ണായകമായി മാറിയത്. പിന്നാലെ എത്തിയ പന്ത് ഒൻപത് റൺ ടീം സ്‌കോറിൽ ചേർത്ത് 124 ൽ എത്തിയപ്പോൾ പുറത്തായി. ആറു പന്തിൽ ഏഴു റൺ മാത്രം എടുത്ത പന്തിനെ ഈശാൻ മലിംഗയാണ് പുറത്താക്കിയത്. 159 ൽ മാക്രവും വീണതോടെ ഡൽഹിയുടെ സ്‌കോറിംങിന് വേഗം കുറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിക്കോളാസ് പൂരാൻ (45) ഒരു വശത്ത് നിന്നെങ്കിലും ആയുഷ് ബദോണി (3), അബ്ദുൾ സമദ് (3), ഷാർദൂൽ താക്കൂർ (4) എന്നിവർ പുറത്തായത് കൂറ്റൻ സ്‌കോർ എന്ന ലഖ്‌നൗവിന്റെ മോഹങ്ങൾ തച്ച് തകർത്തു. ഒരു സിക്‌സ് അടിച്ച ആകാശ് ദീപും (6), രവി ബിഷ്‌ണോയിയും (0) പുറത്താകാതെ നിന്നു. ഹൈദരാബാദിനായി മലിംഗ രണ്ടും, ഹർഷും, ഹർഷൽ പട്ടേലും, നിതീഷ് കുമാർ റെഡിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംങ് ആരംഭിച്ച ഹൈദരാബാദിന് ആദ്യം ടൈഡിന്റെ (13) വിക്കറ്റ് നഷ്ടമായി. 17 റൺ മാത്രമായിരുന്നു ഈ സമയം സ്‌കോർ ബോർഡിലുണ്ടായിരുന്നത്. എന്നാൽ, ഒരു വശത്ത് അഭിഷേക് ശർമ്മ ഉറച്ച് നിന്ന് 18 പന്തിൽ അൻപത് റൺ തികച്ചതോടെ 99 ലാണ് ലഖ്‌നൗവിന് ഹൈദരാബാദിന്റെ രണ്ടാം വിക്കറ്റ് പിഴുതെടുക്കാനായത്. 20 പന്തിൽ 59 റൺ എടുക്കാൻ അഭിഷേക് ആറു സിക്‌സും നാലു ഫോറുമാണ് അടിച്ചു കൂട്ടിയത്. 28 പന്തിൽ നിന്നും 35 റൺ എടുത്ത ഇഷാൻ കിഷൻ 140 ലും, 28 പന്തിൽ 47 റണ്ണെടുത്ത് ക്ലാസൺ 195 ലും പുറത്തായി. 197 ൽ കമിൻഡു മെൻഡിസ് റിട്ടയേർഡ് ഔട്ടായെങ്കിലും ഹൈദരാബാദിന്റെ വിജയത്തെ തടഞ്ഞു നിർത്താൻ ലഖ്‌നൗവിന് സാധിച്ചില്ല. അഞ്ച് റൺ വീതം എടുത്ത് അൻകിത് വർമ്മയും, നിതീഷ് കുമാർ റെഡിയും പുറത്താകാതെ നിന്നു.