ബാംഗ്ലൂർ: ഹോം ഗ്രൗണ്ടിൽ തോൽവികളാണെന്ന പേരുദോഷം ബാംഗ്ലൂർ കഴുകിക്കളഞ്ഞ മത്സരത്തിൽ ചെന്നൈയെ തകർത്ത് ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാമത്ത് എത്തി ആർസിബി..! അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ രണ്ട് റണ്ണിനാണ് ആർസിബിയുടെ വിജയം. സ്‌കോർ: ആർസിബി – 213/5. ചെന്നൈ: 211/5.
ടോസ് നേടിയ ചെന്നൈ ആർസിബിയെ ബാറ്റിംങിന് അയക്കുകയായിരുന്നു. ആർസിബിയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് കോഹ്ലിയും (33 പന്തിൽ 62), ജേക്കബ് ബീതലും (33 പന്തിൽ 55) ചേർന്ന് നൽകിയത്. 9.5 ഓവറിൽ 97 റൺ എടുത്ത ശേഷമാണ് കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീട് എത്തിയവരിൽ പടിക്കലും (17), പട്ടിദാരും (11), ജിതേഷ് ശർമ്മയും (ഏഴ്) നിരാശപ്പെടുത്തിയപ്പോൾ റൊമേറിയോ ഷെപ്പേർഡിന്റെ ഒറ്റയാൾ പോരാട്ടമാണ് കളിയെ ആവേശത്തിലേയ്ക്ക് എത്തിച്ചത്. മൂന്ന് പന്ത് നേരിട്ട് രണ്ട് റൺ മാത്രമെടുത്ത ടിം ഡേവിഡിനെ ഒരു വശത്ത് കാഴ്ചക്കാരനാക്കിയായിരുന്നു ഷെപ്പേർഡിന്റെ അഴിഞ്ഞാട്ടം. ആറു സിക്‌സും നാലു ഫോറും സഹിതം 14 പന്തിൽ 53 റൺ എടുത്താണ് ഷെപ്പേർഡ് ആക്രമണം അഴിച്ചു വിട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്ന് ഓവറിൽ നിന്നും 65 റണ്ണാണ് ഈ ആക്രമണത്തിൽ ഖലീൽ അഹമ്മദിന് വഴങ്ങേണ്ടി വന്നത്. പതിരണ മൂന്നും, സാം കറനും നൂറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംങ് ആരംഭിച്ച ചെന്നൈയ്ക്ക് ആയുഷ് മെഹ്ത്തറേ വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ഷെയ്ക്ക് റഷീദിനെ സാക്ഷി നിർത്തി ആയുഷ് അടിച്ചു കസറി കയറി. 51 ൽ ഷെയ്ക്ക് പുറത്താകുമ്പോൾ 11 പന്തിൽ 14 റൺ മാത്രമാണ് എടുത്തിരുന്നത്. 58 ൽ സാം കരൺ (5) പുറത്തായെങ്കിലും ജഡേജയെ കൂട്ടു പിടിച്ച് ആയുഷ് ആക്രമിച്ചു കളിക്കുകയായിരുന്നു.
172 ൽ ആയുഷ് പുറത്തായെങ്കിലും ജഡേജ കളി ജയിപ്പിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. 48 പന്തിൽ അഞ്ചു സിക്‌സും ഒൻപത് ഫോറും സഹിതമാണ് ആയുഷ് 94 റണ്ണെടുത്തത്. നിൻഗിഡിയെ സിക്‌സറിനു പറത്താൻ ശ്രമിച്ച ആയുഷ് ക്രുണാൽ പാണ്ഡ്യയ്ക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ആയുഷിനെയും , ബ്രേവിസിനെയും (0) തൊട്ടടുത്ത പന്തുകളിൽ മടക്കിയ നിൻഗിഡി ചെന്നൈയെ ഞെട്ടിച്ചു. വിക്കറ്റിന് പുറത്തേയ്ക്ക് പോയ പന്തിൽ എൽബി വിളിച്ചിട്ടും റിവ്യു എടുക്കാൻ അമ്പയർ അനുവദിക്കാത്തതിനാൽ ദേഷ്യത്തോടെയാണ് ബ്രവീസ് കളം വിട്ടത്.
അവസാന ഓവർ വരെ ധോണി പിടിച്ച് നിന്നെങ്കിലും അവസാന ഓവറിന്റെ മൂന്നാം പന്തിൽ യഷ് ദയാൽ വിക്കറ്റിനു മുന്നിൽ കുടുക്കി. 12 റൺ് മാത്രമായിരുന്നു ധോണിയുടെ സംഭാവന. പിന്നീട്, എത്തിയ ശിവം ദുബൈ (8), ജഡേജയെ (77) കൂടെ നിർത്തി ആത്മാർത്ഥമായി പരിശ്രമിച്ചു. മൂന്നാം പന്തിൽ നോബോളിൽ സിക്‌സ് ലഭിച്ചിട്ടും ആത്മാർത്ഥമായി പന്തെറിഞ്ഞ യഷ് ദയാൽ വിജയ റണ്ണിന് രണ്ട് റൺ അകലെ ചെന്നൈയെ തടഞ്ഞിട്ടു. എൻഡിനി മൂന്നും യഷ് ദയാലും ക്രുണാൽ പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും നേടി. ഇതോടെ പോയിന്റ് പട്ടികയിൽ ബാംഗ്ലൂർ ഒന്നാമത് എത്തി.