മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് മത്സരം സമനിലയിലാണ് അവസാനിച്ചത്. അഞ്ചാം ദിനം കളി അവസാനിച്ചപ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 425 റണ്‍സ് എന്ന നിലയിലാണ് ഉണ്ടായിരുന്നത്.മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ഒരു ലോക റെക്കോർഡാണ് ഇന്ത്യ തകർത്തത്. ടെസ്റ്റ് ക്രിക്കറ്റിലെ ഒരു പരമ്ബരയില്‍ ഏറ്റവും കൂടുതല്‍ തവണ 350+ റണ്‍സ് സ്കോർ ചെയ്യുന്ന ടീമായി മാറിയാണ് ഇന്ത്യ പുതിയ ചരിത്രം കുറിച്ചത്. പരമ്ബരയില്‍ എട്ട് ഇന്നിങ്ങ്സുകളില്‍ ഏഴ് തവണയും ഇന്ത്യൻ സ്കോർ 350+ കടന്നിട്ടുണ്ട്.
ഇതിനു മുമ്ബ് ഈ നേട്ടം ഓസ്ട്രേലിയയുടെ പേരിലാണ് ഉണ്ടായിരുന്നത്. 1920-21ലെ ആഷസില്‍ ഇംഗ്ലണ്ടിനെതിരെ ആറ് തവണയായിരുന്നു ഓസ്ട്രേലിയ 350+ സ്കോർ സ്വന്തമാക്കിയത്. പിന്നീട് രണ്ട് തവണയും ഓസ്ട്രേലിയ ഈ നേട്ടം കൈവരിച്ചു. 1948ലും 1989ലും ആണ് ഓസ്ട്രേലിയ ഈ നേട്ടം ആവർത്തിച്ചത്. ഇംഗ്ലണ്ട് തന്നെയായിരുന്നു ഈ രണ്ട് മത്സരങ്ങളിലെയും ഓസ്ട്രേലിയയുടെ എതിരാളികള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്കായി ക്യാപ്റ്റൻ ശുഭ്മൻ ഗില്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദർ എന്നിവർ സെഞ്ച്വറി നേടി മികച്ച പോരാട്ടമാണ് നടത്തിയത്. ജഡേജ 185 പന്തില്‍ 107 റണ്‍സാണ് നേടിയത്. 13 ഫോറുകളും ഒരു സിക്സുമാണ് ജഡവും നേടിയത്. 238 പന്തില്‍ 102 റണ്‍സ് നേടിയാണ് ഗില്‍ തിളങ്ങിയത്. 12 ഫോറുകളാണ് ഗില്ലിന്റെ ബാറ്റില്‍ നിന്നും പിറന്നത്. വാഷിംഗ്ടണ്‍ സുന്ദർ 206 പന്തില്‍ പുറത്താവാതെ 101 റണ്‍സും നേടി. ഒമ്ബത് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. കെഎല്‍ രാഹുല്‍ 90 റണ്‍സും സ്വന്തമാക്കി. എട്ട് ഫോറുകളാണ് രാഹുല്‍ നേടിയത്.
അതേസമയം മത്സരം സമനില ആയെങ്കിലും ഇംഗ്ലണ്ട് തന്നെയാണ് നിലവില്‍ പരമ്ബരയില്‍(2-1) മുന്നിലുള്ളത്. പരമ്ബരയിലെ അവസാന മത്സരം ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാല് വരെ ഓവറിലാണ് നടക്കുന്നത്. പരമ്ബര സമനിലയാക്കാൻ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. അവസാന മത്സരം സമനിലയില്‍ അവസാനിച്ചാലും ബെൻ സ്റ്റോക്സിനും സംഘത്തിനും പരമ്ബര വിജയം ഉറപ്പാക്കാം.