ഇത് പാക്കിസ്ഥാനല്ല കടുവകളെ ഇന്ത്യയാണ്..! അഞ്ഞൂറ് കടന്ന് ഇന്ത്യൻ ലീഡ്; ഗില്ലിനും പന്തിനും സെഞ്ച്വറി; വിജയത്തിലേയ്ക്കു ബാറ്റ് വീശി ടീം ഇന്ത്യ

ചെന്നൈ: പാക്കിസ്ഥാനെതിരായ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യയെ അട്ടിമറിക്കാൻ എത്തിയ ബംഗ്ലാ കടുവകൾക്ക് അടിതെറ്റി തുടങ്ങി. ആദ്യ ഇന്നിംങ്‌സിലെ ബാറ്റിംങ് പരാജയത്തിന് തകർപ്പൻ സെഞ്ച്വറികൊണ്ട് മറുപടി നൽകിയ ഗില്ലിന്റെയും, ടെസ്റ്റിലെ ഇന്ത്യയുടെ വിശ്വസ്തൻ എന്ന പേര് ഊട്ടി ഉറപ്പിച്ച പ്രകടനം സെഞ്ച്വറിയോടെ ആവർത്തിക്കുകയും ചെയ്ത പന്തിന്റെയും മികച്ച ബാറ്റിംങിലൂടെ ഇന്ത്യ ബംഗ്ലാദേശിനെതിരെ ശക്തമായ നിലയിൽ. അഞ്ഞൂറ് റണ്ണിന്റെ ലീഡ് അടിച്ചു കൂട്ടിയ ഇന്ത്യ ബംഗ്ലാദേശിനു മുന്നിൽ റൺ മല തീർത്തു.

Advertisements

സ്‌കോർ
ഇന്ത്യ – 376, 287/4 ഡി
ബംഗ്ലാദേശി – 149


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെന്നൈ ടെസ്റ്റിലെ രണ്ടാം ദിനം ടീം ഇന്ത്യ 81 ന് മൂന്ന് എന്ന നിലയിലാണ് ബാറ്റിംങ് അവസാനിപ്പിച്ചത്. കോഹ്ലി പുറത്തായ 67 ൽ ഒത്തു ചേർന്ന പന്തും ഗില്ലും ചേർന്ന് മികച്ച ബാറ്റിംങാണ് പുറത്തെടുത്തത്. 234 ൽ ഈ കൂട്ടു കെട്ട് പിരിയുമ്പോഴേയ്ക്കും ബംഗ്ലാദേശ് വിജയത്തിൽ നിന്നും ഏറെ അകന്നു കഴിഞ്ഞിരുന്നു. 128 പന്തിൽ 13 ഫോറും, നാലു സിക്‌സും പറത്തിയ പന്ത് കടുത്ത ആക്രമണമാണ് അഴിച്ചു വിട്ടത്. ബംഗ്ലാദേശിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന ആക്രമണ ബാറ്റിംങാണ് പന്ത് നടത്തിയത്. പന്ത് പുറത്തായതിന് ശേഷമാണ് ഗിൽ സെഞ്ച്വറി തികച്ചത്.

171 പന്തിൽ ടെസ്റ്റിന്റെ താളം ഉൾക്കൊണ്ട് 10 ഫോറും, മൂന്നു സിക്‌സും പറത്തിയാണ് ഗിൽ 112 റൺ അടിച്ചു കൂട്ടിയത്. 18 പന്തിൽ നിന്നും 21 റണ്ണെടുത്ത രാഹുൽ പുറത്താകാതെ ഗില്ലിന്റെ സെഞ്ച്വറിയ്ക്ക് കൂട്ടു നിന്നു. നാലു വിക്കറ്റ് നഷ്ടമാക്കി ഇന്ത്യ 279 റണ്ണെടുക്കുകയും, 514 റണ്ണിന്റെ ലീഡ് സ്വന്തമാക്കുകയും ചെയ്തതോടെ ക്യാപ്റ്റൻ രോഹിത് ശർമ്മ ഇന്ത്യൻ ബാറ്റിംങ് ഡിക്ലയർ ചെയ്തു. ഇന്ന് 49 ഓവറും, രണ്ട് ദിവസവും ശേഷിക്കെ 515 റണ്ണിന്റെ വൻ മലയാണ് ബംഗ്ലാദേശിനു മുന്നിലുള്ളത്. ഇന്ത്യയുടെ ബുംറ നയിക്കുന്ന പേസ് പടയെ പ്രതിരോധിച്ച് എത്ര നേരം ബംഗ്ലാദേശിനു പിടിച്ചു നിൽക്കാനാവുമെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. ആദ്യ ഇന്നിംങ്‌സിൽ 47 ഓവർ മാത്രമാണ് ബംഗ്ലാദേശ് നിരയെ ബാറ്റ് ചെയ്യാൻ ഇന്ത്യൻ ബൗളർമാർ അനുവദിച്ചത്. ഈ കണക്ക് കളത്തിൽക്കണ്ടാൽ ഇന്ന് തന്നെ കളിയിൽ തീരുമാനം ഉണ്ടാകും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.