ഇന്ത്യ ബംഗ്ലാദേശ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേയ്ക്ക്; നാലു വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശ് പൊരുതുന്നു; വിജയത്തിന് ഇന്ത്യയ്ക്ക് വേണ്ടത് ആറു വിക്കറ്റ്; ബംഗ്ലാദേശിന് 357 റണ്ണും

ചെന്നൈ: ഇന്ത്യ ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേയ്ക്ക്. ആദ്യ ഇന്നിംങ്‌സിൽ പൊരുതാതെ കീഴടങ്ങിയ ബംഗ്ലാദേശ് രണ്ടാം ഇന്നിംങ്‌സിൽ ഇന്ത്യയുടെ വമ്പൻ ടോട്ടലിന് എതിരെ ചെറുത്തു നിൽക്കാൻ ആരംഭിച്ചതോടെയാണ് ടെസ്റ്റ് ആവേശകരമായി തുടങ്ങിയത്. നാലു വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിന് വേണ്ടി ക്യാപ്റ്റൻ ഷാന്റോ ക്രീസിൽ പൊരുതി നിൽക്കുകയാണ്. മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം കളി നേരത്തെ അവസാനിപ്പിക്കുമ്പോൾ ബംഗ്ലാദേശ് തോൽവി നീട്ടിയെടുത്തിട്ടുണ്ട്.

Advertisements

സ്‌കോർ
ഇന്ത്യ – 376, 287/4 ഡി
ബംഗ്ലാദേശ് – 149, 158/4


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂന്നാം ദിനം ശുഭ്മാൻ ഗില്ലും (119), റിഷഭ് പന്തും (109) നേടിയ സെഞ്ച്വറികളുടെ ബലത്തിലാണ് ബംഗ്ലാദേശിനു മുന്നിൽ ഇന്ത്യ അഞ്ഞൂറിന് മുകളിലുള്ള റൺ മല പടുത്തുയർത്തിയത്. ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ അധിക നേരം ബംഗ്ലാദേശിന് ആയുസുണ്ടാകില്ലെന്നു കരുതിയ സ്ഥലത്ത് പ്രതിരോധിച്ച് നിൽക്കുകയായിരുന്നു ബംഗ്ലാ ഓപ്പണർമാർ. രണ്ടാം ഇന്നിംങ്‌സിൽ ഇന്ത്യയ്ക്ക് ബംഗ്ലാദേശിന്റെ ആദ്യ വിക്കറ്റ് വീഴ്ത്താൻ 62 റൺ വരെ കാത്തിരിക്കേണ്ടി വന്നു. 16 ആം ഓവറിന്റെ രണ്ടാം പന്തിൽ സാക്ഷാൽ ജസ്പ്രീത് ബുംറ തന്നെയാണ് ബംഗ്ലാ ഓപ്പണർ സക്കീർ ഹസനെ പുറത്താക്കിയത്. 47 പന്തിൽ 33 റണ്ണെടുത്ത സക്കീറിനെ ജയ്‌സ്വാളിന്റെ കയ്യിൽ എത്തിച്ചാണ് ബുംറ ആക്രമണം തുടങ്ങിയത്. 86 ൽ സഹ ഓപ്പണർ ഷഹദ്മാൻ ഇസ്ലാമിനെ അശ്വിൻ ഗില്ലിന്റെ കയ്യിൽ എത്തിച്ചു. 35 റണ്ണായിരുന്നു ഷഹദ്മാന്റെ സമ്പാദ്യം.

പിന്നാലെ ഒത്തു ചേർന്ന ക്യാപ്റ്റൻ നജ്മൽ ഹൊസൈൻ ഷാന്റോയും (പുറത്താകാതെ 51) മൊമിനുൾ ഹക്കും ചേർന്ന് ബംഗ്ലാദേശിനെ കളിയിൽ പിടിച്ചു നിർത്തി. ക്യാപ്റ്റന് കൂട്ടു നിന്ന മൊമിനുൾ ഹക്ക് 24 പന്തിൽ 13 റണ്ണുമായി അശ്വിന്റെ പന്തിൽ ക്ലീൻ ബൗൾഡ് ആയി മടങ്ങി. പിന്നാലെ 146 ൽ മുഷ്ഫിക്കുൾ റഹീമിനെ (13) രാഹുലിന്റെ കൈകളിൽ എത്തിച്ച് ഇന്ത്യയ്ക്ക് വീണ്ടും പുഞ്ചിരി നൽകി. ഷക്കീബ് അൽ ഹസൻ ക്രീസിലെത്തി ഇന്ത്യൻ ബൗളർമാരെ നേരിട്ട് തുടങ്ങിയതും വെളിച്ചക്കുറവ് മൂലം കളി നേരത്തെ അവസാനിപ്പിക്കാൻ അമ്പയർമാർ തീരുമാനിച്ചു. ഇതോടെ ഇന്നത്തെ കളി അവസാനിപ്പിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി അശ്വിൻ മൂന്നും, ബുംറ ഒരു വിക്കറ്റും നേടി. നാളെ രാവിലെയുള്ള സെഷനിൽ ഇന്ത്യയുടെ ബൗളർമാരെ ബംഗ്ലാദേശ് എത്ര നേരം പ്രതിരോധിച്ച് നിൽക്കുമെന്നത് അനുസരിച്ചിരിക്കും കളിയും ഫലം.

Hot Topics

Related Articles