ലണ്ടൻ : ഓള്‍റൗണ്ടർ രവീന്ദ്ര ജഡേജ ഇന്ത്യൻ ടെസ്റ്റ് ടീമിലെ ഏറ്റവും മുതിർന്ന കളിക്കാരില്‍ ഒരാളാണ്. പക്ഷേ രോഹിത് ശർമ്മ വിരമിച്ചതിനുശേഷം നായക സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ശുഭ്മാൻ ഗില്ലിനെയാണ്.ടെസ്റ്റ് ക്യാപ്റ്റനായോ വൈസ് ക്യാപ്റ്റനായോ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. 15 വർഷത്തിലേറെ നീണ്ടുനിന്ന കരിയറിലെ താരത്തിന്റെ മൂന്നാമത്തെ ഇംഗ്ലണ്ട് പര്യടനമാണിത്.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ 137 പന്തില്‍ നിന്ന് 89 റണ്‍സ് നേടിയ നിർണായക പ്രകടനത്തിനുശേഷം ഇക്കാലയളവില്‍ ക്യാപ്റ്റൻസി മോഹം മനസ്സില്‍ കടന്നുവന്നിരുന്നോ എന്ന ചോദ്യത്തിന് ഇല്ല ആ കാലമൊക്കെ കടന്നുപോയെന്നായിരുന്നു താരത്തിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി. ആദ്യദിനം കളി അവസാനിച്ച ശേഷമുള്ള പത്രസമ്മേളനത്തില്‍ ശുഭമാണ് ഗില്ലിന്റെ ക്യാപ്റ്റൻസിയെ പ്രശംസിക്കാനും ജഡേജ മറന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇരട്ട സെഞ്ച്വറി നേടിയ ഗില്ലുമായി ചേർന്ന് 203 റണ്‍സിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുത്ത ജഡേജ ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു. ജഡേജ പോയതിനു ശേഷം, വാഷിംഗ്ടണ്‍ സുന്ദറുമായി ചേർന്ന് ഗില്‍ 144 റണ്‍സ് കൂടി സ്കോർ ബോർഡില്‍ ചേർത്തതോടെ ഇന്ത്യ ഇംഗ്ലണ്ടിനുമുന്നില്‍ 587 റണ്‍സിന്റെ വിജയലക്ഷ്യമുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ പതറി. ആകാശ് ദീപും മുഹമ്മദ് സിറാജും ചേർന്ന് ബെൻ ഡക്കറ്റ് (0), ഒല്ലി പോപ്പ് (0), സാക്ക് ക്രാളി (19) എന്നിവരെ അതിവേഗം പുറത്താക്കിയതോടെ ആദ്യ ദിനം അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് 77/3 എന്ന നിലയിലാണ്.