ഇംഗ്ലണ്ടിന് എതിരായ ആദ്യ ടെസ്റ്റിൽ പിടിമുറുക്കി ടീം ഇന്ത്യ; ജയ്‌സ്വാളിന് പിന്നാലെ ഗില്ലിനും സെഞ്ച്വറി; പന്തും ഗില്ലും ക്രീസിൽ

ലീഡ്‌സ്: ഇംഗ്ലണ്ടിന് എതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ പിടിമുറുക്കി ടീം ഇന്ത്യ. ഓപ്പണർ ജയ്‌സ്വാളിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ ഗില്ലും സെഞ്ച്വറി നേടിയതോടെ ആദ്യ ദിനം തന്നെ ടീം ഇന്ത്യ കളിയിൽ പൂർണ ആധിപത്യം നേടി. ആദ്യ ദിനം മൂന്ന് വിക്കറ്റ് മാത്രം നഷ്ടമാക്കിയ ടീം ഇന്ത്യ 319 റൺ നേടിയിട്ടുണ്ട്. സെഞ്ച്വറി നേടിയ ഗില്ലും, മികച്ച ബാറ്റിംങുമായി പന്തുമാണ് ക്രീസിൽ.

Advertisements

ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. ആദ്യം മുതൽ തന്നെ ആക്രമിച്ചു കളിച്ച ജയ്‌സ്വാൾ മികച്ച തുടക്കമാണ് രാഹുലിനൊപ്പം ചേർന്ന് ഇന്ത്യയ്ക്ക്് നൽകിയത്. രണ്ടു പേരും ചേർന്ന് 91 റണ്ണിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. രാഹുൽ (42) പുറത്തായതിന് പിന്നാലെ ക്രീസിൽ എത്തിയ സായ് സുദർശൻ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഡക്കായത് ഇന്ത്യയ്ക്ക് നിരാശയായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, ജയ്‌സ്വാളും ഗില്ലും ചേർന്ന് ഇന്ത്യയെ മികച്ച രീതിയിൽ തന്നെ മുന്നോട്ട് നയിച്ചു. 159 പന്തിൽ 101 റൺ നേടിയ ജയ്‌സ്വാൾ ചായയ്ക്ക് ശേഷമുള്ള ഓവറിലാണ് പുറത്തായത്. പിന്നാലെ, ക്രീസിൽ എത്തിയ പന്ത് ക്യാപ്റ്റൻ ഗില്ലിന് സമ്പൂർണ പിൻതുണയാണ് നൽകിയത്. 144 പന്തിൽ 14 ഫോറും ഒരു സിക്‌സും സഹിതം 111 റൺ നേടിയ ഗിൽ പുറത്താകാതെ നിൽക്കുകയാണ്. 79 പന്തിൽ നിന്നും 43 റൺ നേടിയ പന്തും ക്രീസിൽ ഉണ്ട്.

Hot Topics

Related Articles