കനത്ത മഴ കളിക്കുന്നു; ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിൽ രണ്ടാം ദിനം ഒരു പന്ത് പോലും എറിയാനായില്ല; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് തിരിച്ചടിയോ…?

മിർപൂർ: കനത്ത മഴ കളിച്ചു തുടങ്ങിയതോടെ ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ഒരു പന്ത് പോലും എറിയാനായില്ല. ആദ്യ ദിനം 35 ഓവർ മാത്രം എറിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശ് മൂന്നു വിക്കറ്റ് നഷ്ടമാക്കി 107 റൺ ആണ് എടുത്തിരുന്നത്. രണ്ടാം ദിനത്തിൽ ആദ്യം മുതൽ മഴ പെയ്തതിനാൽ ലഞ്ച് വരെ ഒരു ഓവർ പോലും എറിയാൻ സാധിച്ചില്ല. രണ്ടാം ടെസ്റ്റ് കൂടി വിജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മുന്നിലെത്താനുള്ള ഇന്ത്യയുടെ നീക്കത്തിനാണ് ഇപ്പോൾ തിരിച്ചടി ലഭിച്ചിരിക്കുന്നത്. ഈ മത്സരത്തിൽ വിജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ മുന്നിലെത്താനുള്ള ഇന്ത്യയുടെ ശ്രമത്തിനാണ് ഈ മത്സരം ഉപേക്ഷിച്ചാൽ തിരിച്ചടി നേരിടുക.

Advertisements

Hot Topics

Related Articles