ഐപിഎല്ലിലെ മത്സരത്തിനിടെ സഞ്ജുവിന് വീണ്ടും പരിക്ക്; വാരിയെല്ലിന് വേദന അനുഭവപ്പെട്ട സഞ്ജു കളത്തിൽ നിന്ന് തിരികെ കയറി

ഡൽഹി: ഐപിഎല്ലിൽ ബാറ്റ് ചെയ്യുന്നതിനിടെ സഞ്ജുവിന് വീണ്ടും പരിക്ക്. ടൂർണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ഇമ്പാക്ട് പ്ലെയറായി മാത്രം കളത്തിലിറങ്ങിയ സഞ്ജു സാംസണാണ് ഇന്ന് നടന്ന ഡൽഹി രാജസ്ഥാൻ മത്സരത്തിനിടെ പരിക്കേറ്റ് തിരിച്ചു കയറിയത്. മികച്ച ബാറ്റിംങ് പ്രകടനവുമായി കളം നിറഞ്ഞ് കളിയ്ക്കുന്നതിനിടെയായിരുന്നു സഞ്ജുവിന്റെ മടക്കം. ഡൽഹി ഉയർത്തിയ 189 റൺ പിൻതുടരാൻ പതിവ് പോലെ സഞ്ജുവും ജയ്‌സ്വാളുമാണ് ക്രീസിൽ എത്തിയത്.

Advertisements

ഇടയ്ക്ക് സഞ്ജുവിന്റെ ക്യാച്ച് താഴെയിട്ട ഡൽഹി ഫീൽഡർമാർ ആയുസും നൽകിയിരുന്നു. ഇതിന് ശേഷം മികച്ച ടച്ച് ലഭിച്ച് ആഞ്ഞടിച്ച സഞ്ജു കളത്തിൽ നിറഞ്ഞ് വരുന്നതിനിടെയാണ് പരിക്കെത്തിയത്. 5.3 ഓവറിൽ 61 എന്ന നിലയിൽ രാജസ്ഥാൻ നിൽക്കുമ്പോഴാണ് സഞ്ജു കളത്തിൽ നിന്ന് തിരിച്ചു കയറിയത്. 19 പന്തിൽ 31 റണ്ണാണ് ഈ സമയം സഞ്ജുവിന്റെ ബാറ്റിലുണ്ടായിരുന്നത്. ഡൽഹി ബൗളർ വിപ്രാഞ്ജ് നിഗം എറിഞ്ഞ പന്തിനെ കട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് സഞ്ജുവിന് വാരിയെല്ലിന് പരിക്കേറ്റത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉടൻ തന്നെ ഫിസിയോയുടെ സഹായം സഞ്ജു തേടി. അടുത്ത ബോൾ സ്‌ട്രൈറ്റ് തട്ടിയിട്ടെങ്കിലും പൂർണമായും പവർ ഉപയോഗിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. ഇതിന് ശേഷം അതിരൂക്ഷണായ വേദന അനുഭവപ്പെട്ട സഞ്ജു കളത്തിൽ നിന്ന് തിരികെ കയറുകയായിരുന്നു. ഏതായാലും പരിക്ക് സംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല.

Hot Topics

Related Articles